നെടുങ്കണ്ടം: അതിര്‍ത്തി ചെക്ക്പോസ്റ്റായ കമ്പംമെട്ടില്‍ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ചെന്നൈ കേന്ദ്രീകരിച്ചുള്ള കള്ളനോട്ട്്്്്് മാഫിയയിലെ കണ്ണികള്‍ മാത്രമാണ് പിടിയിലായതെന്നും നോട്ടുവിതരണത്തിന് പിന്നില്‍ വന്‍ സംഘമുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രതികള്‍ റിമാൻഡിലായതോടെ അന്വേഷണവും നിലച്ചു. റിമാൻഡ് പ്രതികളില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ വാങ്ങി തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതില്‍ ചില പുതിയ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന മൂന്നര ലക്ഷം രൂപ വിലയുള്ള യന്ത്രവും കാല്‍ കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാനുള്ള പേപ്പറും ഇതോടൊപ്പം പിടിച്ചെടുത്തിരുന്നു. നോട്ട് അച്ചടിക്കുന്ന യന്ത്രം വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ രണ്ട് പ്രതികളെ രണ്ടാമതും കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണം ചെയ്യാൻ പ്രത്യേക ഏജൻറുമാരെ സംഘം ഏർപ്പാടാക്കിയിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഏജൻറുമാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല. സംഘം ആസൂത്രിതമായി കള്ളനോട്ട് മാറിയെടുത്തതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കള്ളനോട്ട്് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച് ഇടുക്കി നാര്‍കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ജനുവരി 24ന് അഞ്ച് തമിഴ്‌നാട് സ്വദേശികളും ഒരു മലയാളിയുമടക്കം പിടിയിലായത്. സംഘം സഞ്ചരിച്ച വാഹനത്തിൻെറ മുകള്‍ഭാഗത്തെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ലക്ഷവും സംഘത്തിലെ മറ്റ്്് രണ്ടുപേര്‍ സഞ്ചരിച്ച ബൈക്കില്‍നിന്ന് രണ്ട് ലക്ഷവുമാണ് കണ്ടെത്തിയത്. കള്ളനോട്ട് കടത്താന്‍ ഉപയോഗിച്ച രണ്ട്്് വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. കുറെ വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്്് നിരവധി കള്ളനോട്ട് സംഘങ്ങൾ പിടിയിലായെങ്കിലും പ്രതികള്‍ റിമാൻഡിലാകുന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയാണ് പതിവ്. ഒരു കേസില്‍പോലും തുടരന്വേഷണം ഉണ്ടായില്ല. കരുണാപുരത്ത് വാക്‌സിനേഷന്‍ തുടക്കം നെടുങ്കണ്ടം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് കരുണാപുരം പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഭരണസമിതിയുടെയും കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തിൻെറയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍. എട്ട്്, 17 വാര്‍ഡുകളിലെ 45 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് കുത്തിവെപ്പ് നടത്തി. 500 ഡോസ് വാക്‌സിനാണ് നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന തീയതിയും സ്ഥലങ്ങളും ചുവടെ: 20ന് തൂക്കുപാലം എസ്.എന്‍ ഓഡിറ്റോറിയം, 22ന് ബാലൻ പിള്ള സിറ്റി മദ്റസ ഹാള്‍, 23ന് കട്ടേക്കാനം കമ്യൂണിറ്റി ഹാള്‍, 24 ന് കമ്പംമെട്ട് മഡോണ എല്‍.പി സ്‌കൂള്‍, 27 ന് വയലാര്‍ നഗര്‍ കമ്യൂണിറ്റി ഹാള്‍, 29ന് പോത്തിന്‍കണ്ടം എസ്.എൻ ഒാഡിറ്റോറിയം, 30ന് കുളിത്തൊഴു പരപ്പനങ്ങാടി എസ്.എൻ ഓഡിറ്റോറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.