പീരുമേട്: ചന്തദിവസമായ ഞായറാഴ്ച ഏലപ്പാറ പാമ്പനാർ ചന്തകളിൽ വൻ തിരക്ക്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടമായി വ്യാപാര സ്ഥാപനങ്ങളിലും റോഡിലും എത്തുന്നു. മാസ്ക് ഉപയോഗിക്കാതെ ഏലപ്പാറ ചന്തയിലും ടൗണിലും ബസ്സ്റ്റാൻഡിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. കഴിഞ്ഞവർഷം നിരവധി ആളുകൾക്കാണ് ഏലപ്പാറ ടൗണിലും പരിസര പ്രദേശങ്ങളിലെ തേയില തോട്ടങ്ങളിലും കോവിഡ് ബാധിച്ചത്. സി.എച്ച്.സിയിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്ക് രോഗം ബാധിച്ച് ആശുപത്രിയും അടച്ചിരുന്നു. രണ്ടാം വ്യാപനത്തിൽ ഏലപ്പാറ മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളായ കല്ലാർ പഴയ പാമ്പനാർ, കരടിക്കുഴി എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തുടരുമ്പോഴും ചന്തയിൽ വൻ ആൾക്കൂട്ടവും ചന്തയിലെ ഇടുങ്ങിയ റോഡിൽ വാഹനത്തിരക്കുമാണ്. ഇതിനിടയിൽ ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. സാനിറ്റൈസർ ഉൾപ്പെടെ മുൻകരുതലുകളിലും നാമമാത്ര വ്യാപരസ്ഥാപനങ്ങളിൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.