അടിമാലി: പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജില്ലയിലെ പഞ്ചായത്തുകള്‍ നടപ്പാക്കുന്നില്ല. നിരോധനം വഴിയോരങ്ങളിലെ അറിയിപ്പ് ബോര്‍ഡുകളില്‍ ഒതുങ്ങുന്നു. ജില്ലയിൽ ഒന്നോ രേണ്ടാ പഞ്ചായത്തുകളിൽ മാത്രമാണ് പേരിനെങ്കിലും പദ്ധതി നടപ്പാക്കുന്നത്. കാരി ബാഗുകള്‍ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ദോഷമാകുമെന്ന് കണ്ടതിനെത്തുടര്‍ന്ന് മുന്‍ കലക്ടര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പഞ്ചായത്തിലും നിരോധിച്ചതാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിച്ചത്. മൂന്നാര്‍, വട്ടവട, ദേവികുളം, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂർ, ശാന്തൻപാറ, മാങ്കുളം, പള്ളിവാസല്‍, സേനാപതി, നെടുങ്കണ്ടം, വാത്തികുടി, കഞ്ഞികുഴി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട് പഞ്ചായത്തുകളില്‍ എല്ലാ മുക്കിലും മൂലയിലും ഇവ യഥേഷ്ടമാണ്. പുറമെ വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തി ഭക്ഷണം വില്‍ക്കുന്ന മൊബൈല്‍ ഭക്ഷണവ്യാപാരികളും വന്‍തോതിലാണ് പ്ലാസ്റ്റിക് ഉള്‍പന്നങ്ങളും കുപ്പിവെള്ളവും വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് വിൽക്കുന്നത് നിരോധിച്ച് പഞ്ചായത്തുകളില്‍ പ്രഖ്യാപനവും കടകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും പിഴചുമത്തിയുള്ള മുന്നറിയിപ്പും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതോന്നും ബാധകമല്ലാത്ത വിധമാണ് ഇവയുടെ വിപണനം. പലചരക്കുകടകളിലും മാംസവ്യാപാര സ്ഥാപനങ്ങളിലും ഇവ ധാരാളമായി ഉപയോഗിക്കുന്നു. തുണിസഞ്ചികള്‍ ഉപയോഗം സംബന്ധിച്ച ബോധവത്കരണവും വിതരണവും ചില പഞ്ചായത്തുകള്‍ നടത്തിയിരുെന്നങ്കിലും ഫലപ്രദമായില്ല. മത്സ്യം, മാംസം എന്നിവ വില്‍ക്കുന്നിടത്ത് ഇത്തരം ബാഗുകള്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്തുകളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെയുള്ള റെയ്ഡുകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.