സബ്കലക്ടറുടെ​ പേരിൽ വ്യാജ ഫേസ്ബുക്ക്​​ അക്കൗണ്ട്​; പൊലീസ്​ അന്വേഷണം തുടങ്ങി

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണ​ൻെറ പേരിൽ വ്യാജ ഫേസ്ബുക്ക്​ അക്കൗണ്ട്​ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങി. സബ്​ കലക്​ടർ ഇടുക്കി എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അന്വേഷണം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച്​ സബ് കലക്ടര്‍ സൈബര്‍ സെല്ലിനും ഫേസ്ബുക്ക് അധികാരികള്‍ക്കും വിവരം കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് സബ് കലക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്​ ഉണ്ടാക്കി ചിലര്‍ പണം തട്ടാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ചില സുഹൃത്തുക്കള്‍ വിവരമറിയിച്ചപ്പോഴാണ്​ സബ്​കലക്​ടറുടെ ശ്രദ്ധയിൽപെടുന്നത്​. വിശദപരിശോധനയില്‍ ആസൂത്രിത തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു. വ്യാജ പ്രൊഫൈല്‍ സൃഷ്​ടിച്ചയാൾ പണം ആവശ്യപ്പെട്ടുള്ള അഭ്യർഥന പേജിൽ നല്‍കിയിരുന്നു. സൈബല്‍ സെല്ലും ആന്വേഷണം നടത്തുന്നുണ്ട്​. പണം തട്ടിപ്പാണോ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിനുപിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്​. ഭൂമാഫിയക്കും കൈയേറ്റങ്ങള്‍ക്കുമെതിരെ സമീപകാലത്ത് സബ്​ കലക്​ടർ സ്വീകരിച്ച നടപടികളില്‍ അതൃപ്തിയുള്ള ചിലര്‍ കരുതിക്കൂട്ടി തേജോവധം ചെയ്യാൻ ശ്രമിച്ചതി​ൻെറ ഭാഗമാകാം വ്യാജ ഫേസ്ബുക്ക്​​ അക്കൗണ്ടെന്നും പൊലീസ്​ സംശയിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.