എഴുകുംവയലില്‍ മോഷണപരമ്പര

നെടുങ്കണ്ടം: എഴുകുംവയലില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്​ടിച്ചു. സമീപത്തെ മറ്റ് മൂന്ന് വീടുകളില്‍ മോഷണശ്രമം നടന്നു. എഴുകുംവയല്‍ വിരുപ്പില്‍ സുരേന്ദ്ര​ൻെറ ഭാര്യയുടെ ഒന്നര പവനിലധികം തൂക്കംവരുന്ന മാലയാണ് മോഷ്​ടിച്ചത്. സമീപവാസികളായ കുഴിക്കാട്ട് ജോജി, നെടുംപതാലില്‍ തങ്കച്ചന്‍, വായ്പൂര് ഇട്ടി എന്നിവരുടെ വീടുകളിലാണ് വിഷുദിനത്തില്‍ പുലര്‍ച്ച മോഷണശ്രമം നടന്നത്. വീടി​ൻെറ പിന്‍വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. മറ്റുവീടുകളിൽ പിന്‍വശത്തെ വാതില്‍ തകര്‍ക്കാനുള്ള ശ്രമം പരാജയ​െപ്പട്ടതിനാല്‍ അകത്തുകടക്കാനായില്ല. നെടുങ്കണ്ടം പൊലീസ് നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.