ചെറുതോണി പാലം: അലൈന്‍മെൻറ്​ മാറ്റും

ചെറുതോണി പാലം: അലൈന്‍മൻെറ്​ മാറ്റും ചെറുതോണി: ചെറുതോണി പാലത്തി​ൻെറ അലൈന്‍മൻെറ്​ മാറ്റാൻ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് ചെറുതോണിയില്‍ പുതിയ പാലം എന്ന ആവശ്യം ശക്തമായത്. അന്ന് തയാറാക്കിയ അലൈന്‍മൻെറ്​ അനുസരിച്ചുതന്നെ പാലം നിർമിക്കാനാണ്​ വ്യാഴാഴ്ച കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ടൗണ്‍ രണ്ടായി വിഭജിച്ച്​ ഇരുവശത്തും കെട്ടിയുയര്‍ത്തി തയാറാക്കിയ അലൈന്‍മൻെറ്​ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. സൻെറര്‍ ജങ്​ഷനിലെ ട്രാഫിക് ഐലൻഡ്​​ പൂജ്യം പോയൻറായി പരിഗണിച്ച് അലൈന്‍മൻെറ്​ നിർണയിക്കും. നേരത്തേ, തൊടുപുഴയില്‍ നിന്ന്​ അടിമാലിക്കുള്ള വാഹനങ്ങള്‍ പഴയ പാലത്തിലൂടെ കട്ടപ്പന റൂട്ടിലെത്തി പുതിയ പാലത്തിലൂടെ കയറി സൻെറര്‍ ജങ്​ഷനിലൂടെ പോകണമായിരുന്നു. ഇത് പൂർണമായും ഒഴിവാക്കി എല്ലാ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് പുതിയ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാവുന്ന രീതിയില്‍ രൂപരേഖയിലും മാറ്റം വരുത്തും. രണ്ട്​ ദിവസത്തിനുള്ളില്‍ പുതിയ അലൈന്‍മൻെറും പ്ലാനും തയാറാക്കി സമര്‍പ്പിക്കാൻ ദേശീയപാതവിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ശനിയാഴ്ച വൈകീട്ട്​ നാലിന്​ കലക്ടറുടെ ചേംബറില്‍ വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ പുതിയ അലൈന്‍മൻെറ്​ അവതരിപ്പിക്കും. പുതിയ പ്ലാനിനും അലൈന്‍മൻെറിനും യോഗം അംഗീകാരം നല്‍കും. പൂർണമായും ജനങ്ങളുടെ ആശങ്ക ദുരീകരിച്ച ശേഷം പുതിയ അലൈന്‍മൻെറ്​ അനുസരിച്ച് നിർമാണം ആരംഭിക്കും. കലക്ടര്‍ വിളിച്ച യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി, സര്‍വകക്ഷി യോഗം രക്ഷാധികാരി സി.വി. വര്‍ഗീസ്, സി.പി.എം ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ്​ സാജന്‍ കുന്നേല്‍, ഏകോപന സമിതി പ്രസിഡൻറ്​ ജോസ് കുഴികണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.