ഡി.ജെ പാര്‍ട്ടിക്കെതിരെ പരാതി നല്‍കിയ യുവാവിന്​ മർദനം

പരാതിക്കാര​ൻെറ വിവരങ്ങൾ ചോര്‍ത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നു കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡൻറ്​ അടിമാലി: അടിമാലി കാംകോ ജങ്​ഷനിലെ ഡി.ജെ പാര്‍ട്ടിക്കെതിരെ പരാതിനല്‍കിയ യുവാവിന് ക്രൂരമര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട്​ ഡി.ജെ. പാർട്ടി നടത്തിപ്പുകാരനായ പിതാവിനെയും മകനെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. അടിമാലി കുന്നപ്പിള്ളില്‍ ഏലിയാസിനാണ്​​ (42) സംഘടിത ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഏലിയാസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് ഐ അടിമാലി ബ്ലോക്ക് ജനറല്‍ സെക്രട്ടറികൂടിയാണ് ഏലിയാസ്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. രാത്രിയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി നടത്തുന്നതിനെതിരെ ഏലിയാസ് ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന്​, പൊലീസ് ഇടപെട്ട് ഡി.ജെ പാര്‍ട്ടി നിര്‍ത്തിവെപ്പിച്ചു. ഇതിനിടെ പരാതിക്കാര​ൻെറ വിവരം പൊലീസ് ചോര്‍ത്തിനല്‍കി. ഇതോടെ നടത്തിപ്പുകാര്‍ ഏലിയാസിനെ വിളിച്ചുവരുത്തി വളഞ്ഞിട്ട് ആ ക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പരാതിയുടെ വിവരം ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡൻറ്​ ജോര്‍ജ് തോമസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.