ഇടുക്കിയുടെ മാപ്പ് നൽകുക... ചെറുതോണി: 10 വർഷത്തിനുള്ളിൽ രണ്ടു മുന്നണികൾ മാറി ഭരിച്ചിട്ടും ജില്ലയിൽ നടപ്പാകാത്ത വാഗ്ദാനങ്ങൾ നിരവധി. പ്രഖ്യാപിച്ച പദ്ധതികൾ പുതിയ സർക്കാർ നടപ്പാക്കുമോ എന്ന് പ്രതീക്ഷയാടെ കാത്തിരിക്കുകയാണ് ജില്ല. കട്ടപ്പനയിൽ ഐ.എ.എസ് അക്കാദമി, ഇടുക്കിയിൽ ഡൻെറൽ കോളജ്, കട്ടപ്പനയിൽ ലോ കോളജ്, ഇടുക്കിയിലും കട്ടപ്പനയിലും മിനി സിവിൽ സ്റ്റേഷൻ, ഇടുക്കിയിൽ സായി സ്പോർട്സ് സൻെറർ, ഇടുക്കിയിൽ സൈക്കിൾ വെലോ ഡ്രാം തുടങ്ങിയവ വിവിധ തെരഞ്ഞെടുപ്പ് കാലങ്ങളിൽ മുഴങ്ങിക്കേട്ട വാഗ്ദാനങ്ങളാണ്. വെള്ളാപ്പാറയിൽ കൊലുമ്പൻ സ്മാരകം പൂർത്തീകരിച്ചതു മാത്രമാണു അപവാദം. ഇടുക്കി-ഉടുമ്പന്നൂർ റോഡ് കഴിഞ്ഞ കാൽനൂറ്റാണ്ടായി പണി പൂർത്തിയാകാതെ കിടക്കുകയാണ്. ഇതിനോടകം നിരവധി റോഡുകൾ പൂർത്തിയാക്കിയപ്പോഴും ജില്ല ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന റോഡ് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ഇടുക്കിയിൽ 40 കോടിയുടെ ബസ് ടെർമിനൽ നിർമിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് ഇതിന് ബജറ്റിൽ തുക വകയിരുത്തുകയും എൽ.ഡി.എഫ് സർക്കാർ നിർമാണ ജോലി തുടങ്ങിവെക്കുകയും ചെയ്തു. എന്നാൽ, സ്റ്റാൻഡ് നിർമാണം ഇടുക്കി പൊലീസ് സ്റ്റേഷന് സമീപം ഇഴഞ്ഞുനീങ്ങുകയാണ്. ചെറുതോണിയിൽ ബട്ടർഫ്ലൈ പാലത്തിൻെറ രൂപരേഖ തന്നെ മാറ്റിയെങ്കിലും പാലം ഇപ്പോഴും കടലാസിൽത്തന്നെ. കുളമാവ് ഹൈഡൽ ടൂറിസം പദ്ധതിക്ക് ഒരുകോടി രൂപ അനുവദിക്കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. കട്ടപ്പനയിൽ മുനിസിപ്പൽ പാർക്കും കട്ടപ്പന കെ.എസ്.ആർ.ടി സി.ഡിപ്പോക്ക് 21 കോടിയും വാഗ്ദാനത്തിലൊതുങ്ങി. ബോക്സ്..... പോയൻറ് കൂട്ടി നൽകുക... ജനം കാത്തിരിക്കുന്നു ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ, ഇടുക്കിയിലും കൊന്നത്തടിയിലും അന്താരാഷ്ട്ര സ്റ്റേഡിയം, കരിമ്പനിൽ സ്‌റ്റേഷനറി ഡിപ്പോയുടെ ജില്ലതല ഓഫിസ്, കുരുതിക്കളം-വണ്ണപ്പുറം-ചേലച്ചുവട്-ചെറുതോണി സമാന്തര ഹൈവേ, ജില്ല ആശുപത്രിയിൽ കാരുണ്യ ഡയാലിസിസ് യൂനിറ്റ്, ഇടുക്കിയിൽ താലൂക്ക് എംപ്ലോയ്‌മൻെറ് എക്സ്ചേഞ്ച്, പത്തുചെയിൻ പ്രദേശങ്ങളിൽ പട്ടയം...ഇടുക്കിയിൽ നിറവേറാത്ത വാഗ്ദാനങ്ങളുടെ പട്ടിക നീളുകയാണ്. അടുത്ത സർക്കാറെങ്കിലും ഇവ പൊടിതട്ടിയെടുത്ത് നടപ്പാക്കുമോ എന്നാണ് ഇപ്പോൾ ഇടുക്കിക്കാർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.