കലുങ്ക് ഒഴിവാക്കി റോഡ് നിര്‍മിക്കാനുള്ള നീക്കം തടഞ്ഞു

നെടുങ്കണ്ടം: വര്‍ഷങ്ങളായി തകര്‍ന്ന കലുങ്ക് നന്നാക്കാതെ റോഡ് നിര്‍മിക്കാനുള്ള പൊതുമരാമത്ത് വകുപ്പി​ൻെറ നീക്കം പ്രദേശവാസികള്‍ തടഞ്ഞു. മാവടി-ൈകലാസപ്പാറ-മാവടി മുള്ളരിക്കടി റോഡി​​ൻെറ അമ്പലക്കവല ഭാഗത്താണ് കലുങ്ക് നിര്‍മിക്കാത്തതിനെതിരെ പ്രതിഷേധം ഉണ്ടായത്​. 10 കോടി ഫണ്ട് അനുവദിപ്പിച്ച് നിര്‍മാണം ആരംഭിച്ച റോഡില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി തകര്‍ന്ന കലുങ്ക് മണ്ണിട്ട് നികത്തി ടൈല്‍ ഇടാനുള്ള ശ്രമമാണ് പ്രദേശവാസികള്‍ തടഞ്ഞത്. മഴക്കാലമായാല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തുനിന്ന്​ മാവടി ടൗണ്‍ ഭാഗത്തേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം നൂറുകണക്കിന് കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാവുക പതിവാണ്. കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഒഴുകിയെത്തി മാവടി അമ്പലത്തിങ്കല്‍ മാത്യുവി​ൻെറ വീട് ഇടിഞ്ഞുവീണിരുന്നു. ഈ വിവരങ്ങളെല്ലാം അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാതെ പൊതുമരാമത്ത് കഴിഞ്ഞ ദിവസം റോഡ് മണ്ണിട്ട് നിരത്തി ൈടല്‍ പാകാന്‍ ശ്രമിച്ചതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. ഇവിടെ കലുങ്ക് നിര്‍മിക്കുന്നതില്‍ പൊതുമരാവത്ത് ഒരുവര്‍ഷത്തിലേറെയായി വിമുഖത കാട്ടുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയത്. അധ്യാപക ഒഴിവ്​ നെടുങ്കണ്ടം: ബി.എഡ് കോളജില്‍ മലയാളം, ഇംഗ്ലീഷ്​ വിഷയങ്ങളില്‍ ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കുന്നു. എജുക്കേഷനില്‍ നെറ്റും അതത്​ വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കും ഉള്ള എം.എ, എം.എഡ് യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. principaldeskndk@gmail.com അവസാന തീയതി ഈമാസം 14. വിശദ വിവരങ്ങള്‍ക്ക്: 04868232616, 9061189898.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.