എൽ.ഡി.എഫ്​ പ്രചാരണം വാസ്തവവിരുദ്ധം -ഡി.കെ.ടി.എഫ്​

ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയായ മണിയാറൻകുടിയിലെ ടാർമിക്സിങ്​ പ്ലാൻറ്​ നാടി​ൻെറ വികസനത്തിനാണെന്ന എൽ.ഡി.എഫ് പ്രചാരണം ജനങ്ങളെ കബളിപ്പിക്കലാണെന്ന്​ ഡി.കെ.ടി.എഫ്​ ജില്ല കമ്മിറ്റി ആരോപിച്ചു. ദിവസം 81,000 ലിറ്റർ വെള്ളം എടുക്കാൻ കഴിയുന്ന കുഴൽക്കിണറാണ്​ ഇതിനായി നിർമിക്കുന്നത്​. 3000 ലിറ്റർ മാലന്യം​ ഒഴുക്കിവിടുകയും ചെയ്യുമെന്ന്​ വിവരാവകാശ രേഖപ്രകാരം തെളിവുകൾ ലഭിച്ചിട്ടുണ്ട്​. ഒരേക്കർഭൂമി ഇടിച്ചുനിരത്തി പണിയുന്ന പ്ലാൻറ്​ അഞ്ച് വർഷത്തേക്കാ​ണെന്നും വിവരാവകാശ രേഖയിൽ വ്യക്തമായിട്ടുണ്ട്​. 21 കിലോമീറ്റർ റോഡിനാണ് പ്ലാ​ൻെറന്ന്​ പ്രചരിപ്പിക്കുന്ന എൽ.ഡി.എഫ്​ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. ജില്ല പ്രസിഡൻറ്​ അനിൽ ആനയ്ക്കനാട്ട്​ അധ്യക്ഷതവഹിച്ചു. സി.കെ. ജോയി, മോഹൻ തോമസ്, നിഖിൽപൈലി വിജയകുമാർ, ജേക്കബ് വട്ടക്കുന്നേൽ, ബാബു അറയ്ക്കൽ, തങ്കച്ചൻ ചാത്തംകണ്ടം, സി.വി. രവി തുടങ്ങിയവർ സംസാരിച്ചു. ഇന്ധന വിലവർധന: സമരം രൂക്ഷമാക്കും -ഡീൻ കുര്യാക്കോസ് എം.പി​ തൊടുപുഴ: എണ്ണക്കമ്പനികളാണ് ഇന്ധന വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസർക്കാറിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി​ പ്രസ്​താവിച്ചു. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന്​ മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന്​ പിന്തുണയുമായി ഇടുക്കി ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ ഇബ്രാഹീംകുട്ടി കല്ലാർ നയിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യഗ്രഹ സമരത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്​, എ.ഐ.സി.സി അംഗം ഇ.എം. അഗസ്​തി, കെ.പി.സി.സി സെക്രട്ടറി തോമസ്​ രാജൻ, യു.ഡി.എഫ് ചെയർമാൻ എസ്​. അശോകൻ, ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജാഫർഖാൻ മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.