ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളുടെ പ്രചാരണ പോസ്റ്റർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ് പ്രകാശനം ചെയ്തു. നാലാം തരം, ഏഴാം തരം, 10ാം തരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകളുടെയും പച്ച മലയാളം, അച്ചീഹിന്ദി, ഗുഡ് ഇംഗ്ലീഷ് തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും രജിസ്ട്രേഷൻ ഈ മാസം 28 വരെയാണ്. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽ കരീം, അസി. കോഓഡിനേറ്റർ ജെമിനി ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.