കട്ടപ്പന: പ്രളയത്തിൽ തകർന്ന കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് സ്റ്റേഷന് പുതുജീവൻ. പുതിയ ഗാരേജിൻെറയും വർക്ഷോപ്പിൻെറയും ഓഫിസ് കോംപ്ലക്സിൻെറയും ഉദ്ഘാടനം 20ന് നാലിന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി, ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി തുടങ്ങിയവർ പങ്കെടുക്കും. ഒരുകോടിയുടെ നവീകരണ പ്രവർത്തനങ്ങളാണ് സബ് സ്റ്റേഷനിൽ നടത്തിയത്. റോഷി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50ലക്ഷവും മുൻ എം.പി ജോയ്‌സ് ജോർജ് അനുവദിച്ച 25 ലക്ഷവും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 25 ലക്ഷവും ആണ് ഇതിനായി വിനിയോഗിച്ചത്. 2018ൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഗാരേജ് പൂർണമായി തകർന്നിരുന്നു. മണ്ണിടിഞ്ഞ് സബ് സ്റ്റേഷനും ഡീസൽ പമ്പ് ഹൗസും ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസും എല്ലാം മണ്ണ് മൂടിയ നിലയിലായിരുന്നു. പ്രളയത്തിൽ സബ് സറ്റേഷൻ തകർന്നതോടെ സബ് സ്റ്റേഷൻ ഓഫിസിൻെറ പ്രവർത്തനവും ബസുകളുടെ പാർക്കിങ്ങും കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയിരുന്നു. ഫോട്ടോ. കട്ടപ്പന കെ.എസ്.ആർ.ടി.സി സബ് സ്റ്റേഷൻെറ പുനരുദ്ധരിച്ച ഗാരേജും ഓഫിസിൽ കോംപ്ലക്സുേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.