ചെറുതോണി: ആലപ്പുഴ -മധുര സംസ്ഥാനപാതയിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെ അഞ്ച് കിലോമീറ്റർ റോഡിൻെറ വീതി വർധിപ്പിക്കണം എന്ന ആവശ്യം ശക്തമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെ ഭാഗത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാൻ വീതിയുള്ള പാതയിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്രവാഹനക്കാർക്കും കാൽനടക്കാർക്കുമാണ് ഏറ്റവും ദുരിതം. റോഡിൻെറ ഇരുവശവും വൻ കട്ടിങ്ങായതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലുമാവാത്ത അവസ്ഥയുണ്ട്. തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെ അഞ്ച് കി.മീ ദൂരം വീതി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ അധികാരികൾക്ക് നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. വണ്ണപ്പുറം മുതൽ ചേലച്ചുവടുവരെ 27 കി.മീറ്റർ ദൂരമാണുള്ളത്. ഇതിൽ 22 കി.മീറ്ററും വിതിയുള്ള റോഡാണ്. എന്നാൽ, പഴയരിക്കണ്ടം മുതൽ തള്ളക്കാനം വരെ അഞ്ച് കി.മീറ്റർ ദൂരമാണ് റോഡിൻെറ വീതിക്കുറവുമൂലം വാഹനയാത്രികാർക്ക് ദുരിതമാകുന്നത്. ഫോട്ടോ TDL vannapuram road ചേലച്ചുവട്-വണ്ണപ്പുറം റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.