തൊടുപുഴ: ജില്ല ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിനോടനുബന്ധിച്ച ഓപറേഷൻ തിയറ്റർ, ഐ.സി.യു എന്നിവയുടെയും ആശുപത്രിയിൽ പുതുതായി തുടങ്ങുന്ന സ്േട്രാക് യൂനിറ്റിൻെറയും ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച ഓൺലൈനായി നിർവഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും. മോഡൽ പോളിടെക്നിക് അക്കാദമി ബ്ലോക്ക് ഉദ്ഘാടനം ഇടുക്കി: പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ മൂന്നേകാൽ കോടി രൂപ ചെലവഴിച്ച് നിർമിച്ച അഡ്മിനിസ്േട്രറ്റിവ് ബ്ലോക്കിൻെറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ല കലക്ടർ എച്ച്. ദിനേശൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക നായകരും ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.