തൊടുപുഴ: വേനല്‍ കനത്തതോടെ വനാതിര്‍ത്തികളില്‍ പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ ഫയര്‍ബ്രേക്കിങ് സംവിധാനവുമായി വനംവകുപ്പ്. കാട്ടുതീ തടയാൻ വനാതിര്‍ത്തികളില്‍ ഫയര്‍ലൈന്‍ തെളിക്കുന്ന പ്രവര്‍ത്തനങ്ങളായിരുന്നു ഇതുവരെ വനംവകുപ്പ് നടത്തിയിരുന്നതെങ്കിൽ ഈവര്‍ഷം ഫയര്‍ലൈന് പകരമാണ് ഫയര്‍ബ്രേക്കിങ് വനംവകുപ്പ് നടപ്പാക്കുന്നത്. ജില്ലയിലെ വന്യജീവി മേഖലകളില്‍ 100 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഫയര്‍ലൈന്‍ തെളിച്ചിരുന്നത്. തീ വനമേഖലകളിലേക്ക് പടരാതിരിക്കാന്‍ 5.2 മീറ്റര്‍ വീതിയിലാണ് ഫയര്‍ലൈന്‍ തെളിച്ചിരുന്നത്. ഈ ഭാഗത്തെ കാട് വെട്ടിത്തെളിച്ച് അടിക്കാട് ഉള്‍പ്പെടെ ചെത്തിയൊരുക്കിയാണ് ഫയര്‍ലൈന്‍ തെളിക്കുന്നത്. എന്നാല്‍, ഈ പ്രവര്‍ത്തനം നിര്‍ത്തി കാടുകള്‍ മാത്രം വെട്ടിനീക്കിയാണ് ഫയര്‍ബ്രേക്കിങ് സംവിധാനം ഒരുക്കുന്നത്. വേനല്‍ കനത്തതോടെ പല മേഖലകളിലും കാട്ടുതീ പടർന്നുതുടങ്ങിയിട്ടുണ്ട്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മുടക്കിയാണ് കാടുകളുടെ അതിര്‍ത്തി മേഖലകളില്‍ ഫയര്‍ലൈന്‍ തെളിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം വരെ കണ്‍വീനര്‍മാരുടെ ചുമതലയിലാണ് ഫയര്‍ലൈന്‍ തെളിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഫയര്‍ലൈന്‍ തെളിക്കുന്നതിനായി ഓരോ വര്‍ഷവും വന്‍ തുക ചെലവഴിക്കേണ്ട സാഹചര്യത്തിലാണ് ഈ വര്‍ഷം ഫയര്‍ബ്രേക്കിങ് സംവിധാനം വനംവകുപ്പ് നടപ്പാക്കിയത്. അടിക്കാടുകള്‍ ചെത്തിയൊരുക്കാതെ കാട് വെട്ടിക്കൂട്ടിയിട്ട് പിന്നീട് ഉണങ്ങിയതിനുശേഷം കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ഫയര്‍ലൈന്‍ തെളിക്കുന്നതിനെക്കാള്‍ പകുതി തുക മാത്രമാണ് ഫയര്‍ ബ്രേക്കിങ് സംവിധാനത്തിന് ആവശ്യമായി വരൂ. ഇതിന് പുറമെ വനാതിര്‍ത്തികളില്‍ കൂടുതല്‍ ഫയര്‍വാച്ചര്‍മാരെ നിയോഗിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രദേശവാസികളെയായിരിക്കും ഫയര്‍വാച്ചര്‍മാരായി നിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.