യുവജന കമീഷൻ അദാലത്; ഏഴ് പരാതികൾ തീർപ്പാക്കി

നെടുങ്കണ്ടം: സംസ്​ഥാന യുവജന കമീഷൻ ജില്ല അദാലത്തിൽ ഏഴ് പരാതികൾ തീർപ്പാക്കി. ആകെ 16 പരാതികളാണ് പരിഗണിച്ചത്. ബാക്കി തുടർ നടപടികൾക്കായി മാറ്റി. പുതുതായി ആറ് പരാതികൾ കൂടി ലഭിച്ചു. ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്​ യൂനിവേഴ്സിറ്റി നടപ്പാക്കിയ ആനിമൽ ഹാൻഡ്​ലിങ് ഇൻ സൂ ആൻഡ് ഫോറസ്​റ്റ്​ എന്ന കോഴ്സ്​ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് കാട്ടി ഉദ്യോഗാർഥി നൽകിയ പരാതിയിന്മേൽ ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ തസ്​തികയിൽ (സ്​പെഷൽ റിക്രൂട്ട്മൻെറ്​, ജനറൽ റിക്രൂട്ട്മൻെറ്) എന്നിവയിൽ അധിക യോഗ്യതയായി പ്രസ്​തുത കോഴ്​സ്​ പരിഗണിക്കണമെന്നും വനം-മൃഗശാല വകുപ്പുകളിൽ ഇവർക്ക് ലഭ്യമാക്കാൻ കഴിയുന്ന തൊഴിലവസരങ്ങൾ ഏതെന്ന് പരിശോധിച്ച് സർക്കാറിനോട് ശിപാർശ ചെയ്യുന്നതിനും തീരുമാനിച്ചു. ലാബ് ടെക്നീഷ്യൻ മാരുടെ തസ്​തികകൾ സൃഷ്​ടിക്കണമെന്ന ഉദ്യോഗാർഥിയുടെ ആവശ്യത്തിന്മേലും യുവജന കമീഷൻ ഇടപെട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്​ഥാപനങ്ങളിലേക്ക്​ ആർദ്രം മാനദണ്ഡമനുസരിച്ച് ലാബ് ടെക്​നീഷ്യൻ അടക്കം തസ്​തികകൾ സൃഷ്​ടിച്ച് സർക്കാറിലേക്ക് അറിയിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമാകുന്നതനുസരിച്ച്​​ പുതിയ തസ്​തികകൾ നിലവിൽ വരുമെന്നും ആരോഗ്യവകുപ്പ് ഡയറക്​ടറുടെ പ്രതിനിധി കമീഷനെ അറിയിച്ചു. കെ.എസ്​.ഇ.ബി കാഷ്യർ തസ്​തികയിലേക്ക് അഞ്ഞൂറിലധികം പേർക്ക് സംസ്​ഥാനത്ത് നിയമനം ലഭ്യമാക്കിയതായും ഒഴിവുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ കൂടി അടിയന്തര നിയമനം നടത്തുമെന്നും ഇത്​ സംബന്ധിച്ച പരാതിയിൽ കെ.എസ്​.ഇ.ബി അറിയിച്ചു. അദാലത്തിൽ കമീഷൻ അംഗങ്ങളായ വി. വിനിൽ, പിഎ. സമദ്, ഫിനാൻസ്​ ഓഫിസർ ഷീന സി കുട്ടപ്പൻ, വൃന്ദ.വി.എൻ, സരിത.എൽ.എം എന്നിവർ പങ്കെടുത്തു. മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയൻസ്​ മന്ദിരം ഉദ്​ഘാടനം ഇടുക്കി: മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ നിർമിച്ച പുതിയ മന്ദിരത്തി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി ചൊവ്വാഴ്ച വൈകീട്ട് നാലിന്​ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. മന്ത്രി എം.എം. മണി, പി.ജെ. ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ്​ എം.പി എന്നിവർ മുഖ്യാതിഥികളാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.