കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് യൂനിറ്റിൻെറ ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസ് വഴി ചൊവ്വാഴ്ച ഉദ്‌ഘാടനം ചെയ്യും. 3.6 കോടി ഉപയോഗിച്ച് 10 കിടക്കകളുള്ള യൂനിറ്റും കെട്ടിടവുമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഉദ്‌ഘാടനം ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ഒമ്പതിനാണ് ഉദ്ഘാടന ചടങ്ങ്. ഇതോടൊപ്പം ഡയാലിസിസ് യൂനിറ്റ് കെട്ടിടത്തിൻെറ മൂന്നാംനിലയിൽ പൂർത്തിയാക്കിയ വാർഡിൻെറ ഉദ്‌ഘാടനവും നടക്കും. മന്ത്രി എം.എം. മണി, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ തിടുക്കപ്പെട്ട് ഉദ്‌ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിനിധികൾ യോഗത്തിൽനിന്ന് വിട്ടുനിൽക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.