നെടുങ്കണ്ടം: പരാതികൾക്കും അപേക്ഷകൾക്കും നേരിട്ട് പരിഹാരം കാണുന്നതിനായി സർക്കാർ ആവിഷ്കരിച്ച 'സാന്ത്വന സ്പർശം' താലൂക്കുതല സംഗമ പരിപാടിയുടെ ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പരാതി പരിഹാര അദാലത്തും ജില്ലതല പട്ടയമേളയും ദുരിതാശ്വാസ റസ്ക്യു ഹോമുകളുടെയും റവന്യൂ ക്വാർേട്ടഴ്സുകളുടെയും തറക്കല്ലിടീലും തിങ്കളാഴ്ച നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ നടക്കും. മന്ത്രിമാരായ എം.എം. മണി, ഇ. ചന്ദ്രശേഖരൻ, സി. രവീന്ദ്രനാഥ് എന്നിവർ പരാതികളും അപേക്ഷകളും പരിഗണിച്ച് തീർപ്പ് കൽപിക്കും. റേഷൻകാർഡുകൾ എ.പി.എൽ/ബി.പി.എൽ മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ, പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ ഒഴികെ മറ്റെല്ലാ പരാതികളും അദാലത്തിൽ പരിഗണിക്കും. രാവിലെ 9.30 മുതൽ 12.30 വരെ പീരുമേട് താലൂക്കിലെ അപേക്ഷകളും ഉച്ചക്ക് രണ്ട് മുതൽ ഉടുമ്പൻചോല താലൂക്കിലെ അപേക്ഷകളും വില്ലേജ് അടിസ്ഥാനത്തിൽ തീർപ്പാക്കും. ജില്ലതല പട്ടയമേളയുടെ ഉദ്ഘാടനവും ദുരിതാശ്വാസ റസ്ക്യു ഹോമുകളുടെയും റവന്യൂ ക്വാർേട്ടഴ്സുകളുടെയും തറക്കല്ലിടീലും ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. പരാതിപരിഹാര അദാലത്തിൻെറ വില്ലേജ്തല സമയക്രമം താഴെ: പീരുമേട് താലൂക്ക്-രാവിലെ 9.30 മുതൽ 10.30 വരെ പെരിയാർ, മഞ്ചുമല, കുമളി വില്ലേജുകൾ. 10.30 മുതൽ 11.30 വരെ മ്ലാപ്പാറ, പീരുമേട്, ഉപ്പുതറ, ഏലപ്പാറ വില്ലേജുകൾ. 11.30 മുതൽ 12.30 വരെ പെരുവന്താനം, കൊക്കയാർ, വാഗമൺ വില്ലേജുകൾ. ഉടുമ്പൻചോല താലൂക്ക് -ഉച്ചക്ക് രണ്ട് മുതൽ മൂന്നുവരെ ചിക്കനാൽ, ബൈസവാലി, രാജാക്കാട്, രാജകുമാരി, ആനവിലാസം വില്ലേജുകൾ. മൂന്ന് മുതൽ നാലുവരെ ശാന്തൻപാറ, പൂപ്പാറ, കാന്തിപ്പാറ, ചതുരംഗപ്പാറ, ഉടുമ്പൻചോല വില്ലേജുകൾ. നാല് മുതൽ അഞ്ചുവരെ ഇരട്ടയാർ, അണക്കര, ചക്കുപള്ളം, വണ്ടൻമേട്, പാമ്പാടുംപാറ, കരുണാപുരം, കൽകൂന്തൽ, പാറത്തോട് വില്ലേജുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.