പി.ജെ. ജോസഫിൻെറ പുസ്തകം 'നിയമവാഴ്ച' പ്രകാശനം ഇന്ന് തൊടുപുഴ: പി.ജെ. ജോസഫ് എം.എൽ.എ എഴുതിയ ആദ്യ പുസ്തകം 'നിയമവാഴ്ച' തിങ്കളാഴ്ച പ്രകാശനം ചെയ്യും. രാഷ്ട്രീയ പ്രവേശനവും ഡോ. ശാന്തയെ കണ്ടുമുട്ടിയതും പ്രണയവും വിവാഹവും പി.ജെ. ജോസഫിൻെറ വാക്കുകളിൽ ആദ്യമായി രേഖപ്പെടുത്തുന്നത് ഈ പുസ്തകത്തിലാണ്. ജോസഫ് ആഭ്യന്തര മന്ത്രിയായിരുന്ന എട്ടുമാസത്തെ അനുഭവങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയത്. കോഴിക്കോട് ടെൽ ബ്രയിൻ ബുക്സ് ആണ് പ്രസാധകർ. വൈകീട്ട് നാലിന് കോട്ടയത്തെ ഹോട്ടൽ സീസർ പാലസിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ പി.സുരേന്ദ്രൻ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിനു പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കും. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. ലോ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി പുസ്തക പരിചയം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.