ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് വീടുകള്‍ കൈമാറ്റം ചെയ്തത് കെ.ഡി.എച്ച്.പി കമ്പനിക്ക് അഭിമാന നിമിഷമായി. യുദ്ധകാലാടിസ്ഥാനത്തിലാണ് കമ്പനി വീടുകളുടെ പണി പൂര്‍ത്തിയാക്കിയത്. ഒരുകോടി െചലവിട്ട് എട്ട് വീടുകളാണ് ഞായറാഴ്ച കുടുബാംഗങ്ങര്‍ക്ക് കൈമാറിയത്. കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗത്തിൻെറ മേല്‍നോട്ടത്തിലായിരുന്നു നിർമാണം. നവംബര്‍ ഒന്നിനാണ് നിർമാണം ആരംഭിച്ചത്. ദുരന്തത്തില്‍ അകപ്പെട്ട കമ്പനിയുടെ തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ആശ്വാസമേകാനായിരുന്നു പുനരധിവാസ പാക്കേജ്. മൂന്നുമാസം കൊണ്ടാണ് വീടെന്ന സ്വപ്‌നം അധികൃതര്‍ യാഥാർഥ്യമാക്കിയത്. രണ്ട് ബെഡ്‌റൂം, ഹാൾ, അടുക്കള, ബാത്റൂം തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണ് വീട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറ്റിയാര്‍വാലിയില്‍ റവന്യൂ വകുപ്പ് അനുവദിച്ച 50 സൻെറ് ഭൂമിയിലാണ് നിർമാണം പൂര്‍ത്തിയാക്കിയത്. പ്രകൃതിക്ക് ഇണങ്ങുന്ന തരത്തില്‍ പച്ച ഷീറ്റുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂരയടക്കം സാധ്യമാക്കിയത്. സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് ചുറ്റുമതിലടക്കം നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.