ഒരാള്‍ക്ക് പൊള്ളലേറ്റു മറയൂര്‍: ഗുണ്ടുമല തേയില തോട്ടം തൊഴിലാളികളുടെ ലയത്തിന് തീപിടിച്ച് മൂന്ന് വീടുകള്‍ കത്തിനശിച്ചു. ഒരാള്‍ക്ക് പൊള്ളലേറ്റു. സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളും കത്തിനശിച്ചു. കണ്ണന്‍ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റില്‍ അപ്പര്‍ ഡിവിഷനിലെ തൊഴിലാളികളായ പളനിസ്വാമി, ചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും രാജ് കമാലിൻെറ വീട് ഭാഗികമായുമാണ് കത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന പളനിസ്വാമിക്കാണ് പൊള്ളലേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടുകൂടിയാണ് സംഭവം. പളനിസ്വാമി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ ജോലിക്ക് പോയതിനാല്‍ വീടുകള്‍ അടച്ചിട്ടിരുന്നു. പളനിസ്വാമിയുടെ ബഹളം കേട്ടെത്തിയ എസ്റ്റേറ്റ് തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് തീ മറ്റുവീടുകളിലേക്ക് പടരാതെ തടഞ്ഞത്. കത്തിനശിച്ച വീടുകളില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍, പണം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞ് മൂന്നാറില്‍നിന്ന് അഗ്‌നിരക്ഷസേന അംഗങ്ങള്‍ എത്തിയാണ് തീ പൂര്‍ണമായി കെടുത്തിയത്. മൂന്ന് വീടുകളിലുമായി 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചിത്രം: TDL Layam 1 - ഗുണ്ടുമലയിൽ തൊഴിലാളി ലയത്തിന് തീപിടിച്ചപ്പോൾ ചിത്രം: TDL Layam 2 - ഗുണ്ടുമലയിൽ കത്തിനശിച്ച ലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.