ഇടുക്കി: ഷുഹൈബ് എടയന്നൂരിൻെറ മൂന്നാം രക്തസാക്ഷി അനുസ്മരണം കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. അനുസ്മരണ യോഗം ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഷുഹൈബിൻെറ കൊലയാളികളെ സർക്കാർ പണം ഉപയോഗിച്ച് സംരക്ഷിക്കുന്ന പിണറായി വിജയൻ അക്രമ രാഷ്ട്രീയത്തിൻെറ വക്താവാണെന്ന് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. ജില്ല പ്രസിഡൻറ് ടോണി തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ അനൂപ് ഇട്ടൻ, അരുൺ രാജേന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ സോയിമോൻ സണ്ണി, ജിതിൻ തോമസ്, സി.എസ്. വിഷ്ണുദേവ്, ടോണി എബ്രഹാം, ജോബി ജോസഫ് എന്നിവർ നേതൃത്വം നൽകി. ഗോത്രജീവിക: തൊഴിലുപകരണങ്ങളുടെ വിതരണം മറയൂര്‍: ഗോത്രജീവിക തൊഴിലുപകരണങ്ങളുടെ വിതരണം സംസ്ഥാനതല ഉദ്ഘാടനം വിഡിയോ കോൺഫറന്‍സ് വഴി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ-നിയമ-സാംസ്‌കാരിക പാര്‍ലമൻെററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. ജില്ലതല ഉദ്ഘാടനം മറയൂര്‍ സൻെറ് മേരീസ് യു.പി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെ 11ന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ നിർവഹിച്ചു. മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉഷ ഹെൻട്രി ജോസഫ്, പഞ്ചായത്ത് പ്രസിഡൻറ് പി.ടി. മോഹൻദാസ്, പട്ടിക വികസന വകുപ്പ് മറയൂർ സെക്ഷൻ ഓഫിസർ സുരേഷ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തോട്ടം മേഖലയിൽ അതിശൈത്യം: തേയില ചെടികൾ കരിഞ്ഞുണങ്ങുന്നു മറയൂര്‍: തോട്ടം മേഖലയിൽ അതിശൈത്യം പിടിമുറുക്കിയതോടെ തേയില ചെടികൾ കരിഞ്ഞുണങ്ങുന്നു. തലയാര്‍, വാഗുവര ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണ് കഴിഞ്ഞ രണ്ടുമാസമായി ശൈത്യം തുടരുന്നത്. തോട്ടം മേഖലയിലാണ് താപനില ഒന്നിലേക്ക് താഴ്ന്ന് അതിശൈത്യം അനുഭവപ്പെടുന്നത്. രാത്രി കാലങ്ങളിലെ അതിശൈത്യത്തോടുള്ള മഞ്ഞ് വീഴ്ചയും പകല്‍ വേളയിലെ ശക്തമായ വെയിലുമാണ് തേയില ചെടികള്‍ കരിഞ്ഞുണങ്ങാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.