പുകയില ഉൽപന്നങ്ങൾ ഉപേക്ഷിച്ചനിലയിൽ

പീരുമേട്: നിരോധിച്ച പുകയില ഉൽപന്നങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ കാരിക്കോട് ടോപ്പിന് സമീപം 20ൽപരം ചാക്കുകളാണ് കണ്ടെത്തിയത്. ലക്ഷങ്ങൾ വിലമതിക്കും. ചാക്കുകെട്ടുകൾ റോഡ് വക്കിൽ കിടക്കുന്നതുകണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നമാ​െണന്ന് കണ്ടെത്തിയത്. തുടർന്ന്​ ഇൗരാറ്റുപേട്ട പൊലീസെത്തി ചാക്കുകെട്ടുകൾ സ്​റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.