തൊടുപുഴ: നെടുങ്കണ്ടം കൃഷി ഓഫിസർ ഷീൻ ജോൺസിനെ ഓഫിസിൽ കയറി മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിൽ അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫിസേഴ്സ് ജില്ല ഘടകം പ്രതിഷേധിച്ചു. വ്യാഴാഴ്ച കൃഷി ഓഫിസർമാർ പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. ഓഫിസ് ആക്രമണത്തിൽ കർശന നടപടി വേണമെന്ന് ജില്ല പ്രസിഡൻറ് മാർട്ടിൻ തോമസ് തടത്തിൽ, സെക്രട്ടറി കെ.കെ. ബിനു മോൻ എന്നിവർ ആവശ്യപ്പെട്ടു. വോളിബാൾ ടീം തെരഞ്ഞെടുപ്പ് തൊടുപുഴ: ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് ജില്ല ജൂനിയർ ടീമിൻെറ തെരഞ്ഞെടുപ്പും ഞായറാഴ്ച മീൻമുട്ടി മാർ മാത്യൂസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2003 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പെങ്കടുക്കാം. ഫോൺ: 9447066469, 9447236755. സ്ഥാനാർഥി നിർണയത്തിൽ സാംബവരെ പരിഗണിക്കണം തൊടുപുഴ: ദേവികുളം നിയമസഭ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള സാംബവ വിഭാഗത്തിൽപെട്ടവരെ സ്ഥാനാർഥികളായി പരിഗണിക്കണമെന്ന് സാംബവ മഹാസഭ ദേവികുളം താലൂക്ക് പ്രവർത്തകയോഗം ഇരുമുന്നണിയോടും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.എ. മാധവൻ അധ്യക്ഷത വഹിച്ചു. സി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.