കട്ടപ്പന: പെട്രോൾ, ഡീസൽ വില 51 രൂപയാക്കണമെന്നാവശ്യപ്പെട്ട് 51 സൈക്കിൾ ചവിട്ടി യൂത്ത് ഫ്രണ്ട്(എം) പ്രതിഷേധം. ശനിയാഴ്ച കട്ടപ്പനയിൽനിന്ന് തങ്കമണിയിലേക്കാണ് പ്രതിഷേധ സൈക്കിൾ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡൻറ് ഷിജോ തടത്തിൽ അറിയിച്ചു. പെട്രോൾ 90 രൂപയും ഡീസൽ 81 രൂപയുമായി ഉയർന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കടക്കം വൻ വിലവർധനയാണ് ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കട്ടപ്പനയിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധ സൈക്കിൾ യാത്ര റോഷി അഗസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാർട്ടി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ പ്രദേശങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് അഞ്ചിന് തങ്കമണിയിൽ എത്തുന്ന സൈക്കിൾ യാത്രയുടെ സമാപനം പാർട്ടി സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.