തൊടുപുഴ: കുമാരമംഗലം, കോടിക്കുളം വില്ലേജുകളിലായി താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങള്‍ക്ക് സർക്കാർ അനുവദിച്ച ഉപാധിരഹിത പട്ടയം ഉദ്യോഗസ്ഥർ അട്ടിമറിച്ചതായി ആരോപണം. ഇപ്പോള്‍ കൊടുക്കാൻ തീരുമാനിച്ച പട്ടയം നിരവധി ഉപാധികള്െവച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. 50 വ൪ഷമായി വീടുകള്‍െവച്ച് താമസിക്കുകയും കൈവശഭൂമിയില്‍ കൃഷി ചെയ്ത് പോരുന്നതുമാണ്. എല്‍.ഡി.എഫ് സർക്കാറിൻെറ പ്രഖ്യാപിത നയമായ ഉപാധിരഹിത പട്ടയമെന്ന തീരുമാനത്തെയാണ് ഇവർ അട്ടിമറിക്കുന്നത്. മന്ത്രി എം.എം. മണി ഇടപെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റവന്യൂ മന്ത്രിയുടെയും വനം മന്ത്രിയുടെയും സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനമാണ് ഏഴല്ലൂർ നിവാസികളുടെ പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. എല്ലാ ഉപാധികളും ഒഴിവാക്കി ഉപാധിരഹിത പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികള്‍ക്ക് രൂപം നല്‍കാൻ ഏഴല്ലൂർ കുട്ടിവനം ഭൂസംരക്ഷണ സമിതി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.