മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്​റ്റിൽ

തൊടുപുഴ: മൂന്ന് . മൈലക്കൊമ്പ് ഓലേടത്തിൽ ആഷ്‌ലിയെയാണ് (32) തൊടുപുഴ പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ചയാണ് 10, എട്ട്​, അഞ്ച്​ വയസ്സ്​ വീതമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഇവർ മൂലമറ്റം സ്വദേശിയായ കാമുകനൊപ്പം പോയത്. ഭർത്താവി​ൻെറ പരാതിയെ തുടർന്ന് തൊടുപുഴ സി.ഐ സുധീർ മനോഹറി​ൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ പിടികൂടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചുപോയതിന് ജെ.ജെ ആക്ട് പ്രകാരം കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം ഇന്ന് തൊടുപുഴ: ഐ.എൻ.ടി.യു.സി സമ്പൂർണ ജില്ല നേതൃയോഗം വ്യാഴാഴ്​ച തൊടുപുഴ മർച്ചൻറ്​സ്​ ട്രസ്​റ്റ്​ ഹാളിൽ ചേരുമെന്ന് ജില്ല പ്രസിഡൻറ്​ ജോർജ് കരിമറ്റം അറിയിച്ചു. രാവിലെ പത്തിന് സമ്മേളനം സംസ്ഥാന പ്രസിഡൻറ്​ ആർ. ചന്ദ്രശേഖരൻ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.