ദേശീയപാതയില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ-വാളറ വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപം വന്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്​ച പുലര്‍ച്ച ആറിനാണ് സംഭവം. തിരക്ക് കുറവായിരുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടില്ല. അഗ്​നിരക്ഷാസേനയും നാട്ടുകാരും വാഹനയാത്രികരും ചേര്‍ന്ന്​ മരം മുറിച്ചുമാറ്റിയാണ്​ ഗതാഗതം പുനഃസ്ഥാപിച്ചത്. വാളറ ഫോറസ്​റ്റ്​ സ്‌റ്റേഷന്‍ പരിധിയിലെ ഈ വനമേഖലയില്‍ നിരവധി മരങ്ങൾ ഉണങ്ങിയും ചുവടുകള്‍ ദ്രവിച്ചും അപകടാവസ്ഥയിലാണ്​. ഇവ വെട്ടിമാറ്റാന്‍ കലക്​ടറുടെ ഉത്തരവുണ്ടെങ്കിലും വനംവകുപ്പ് നടപടിയെടുത്തിട്ടില്ല. റോഡ് വികസനത്തിനും മരങ്ങള്‍ തടസ്സമാണ്​. ഇതുസംബന്ധിച്ച് ഹൈവേ ജാഗ്രതസമിതി മുഖ്യമന്ത്രിക്ക്​ നിവേദനം നല്‍കി. കഴിഞ്ഞ കാലവര്‍ഷത്തില്‍ നിരവധി മരങ്ങളാണ് ഇവിടെ ഒടിഞ്ഞുവീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.