'വീണ്ടെടുക്കാം, ജലശൃംഖലകള്‍' കാമ്പയിന്‍ നാളെ മുതല്‍

ചോറ്റുപാറ തോട്​ വീണ്ടെടുത്ത്​ തുടക്കം തൊടുപുഴ: ഹരിത കേരളം മിഷ​ൻെറ 'ഇനി ഞാന്‍ ഒഴുകട്ടെ' ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തിലേക്ക്​. ഇതി​ൻെറ ഭാഗമായി ജില്ലയില്‍ 12 മുതല്‍ 28വരെ 'വീണ്ടെടുക്കാം, ജലശൃംഖലകള്‍' കാമ്പയിന്‍ സംഘടിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളില്‍ നീര്‍ച്ചാലുകൾ പുനരുജ്ജീവിപ്പിച്ചതി​ൻെറ തുടര്‍പ്രവര്‍ത്തനങ്ങളാണ് ഇത്തവണ നടത്തുക. തദ്ദേശ സ്ഥാപനങ്ങള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസേചന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് നീര്‍ച്ചാലുകളുടെ നവീകരണം. നീര്‍ച്ചാലുകളിലെ ചളി നീക്കലില്‍ മാത്രമൊതുക്കാതെ, ആവശ്യമായ ഇടങ്ങളില്‍ മുളയും ഈറ്റയും നട്ടുപിടിപ്പിച്ച്​ ജൈവരീതിയിൽ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നീര്‍ച്ചാലുകള്‍ക്കിണങ്ങുന്ന തടയണ നിർമാണം എന്നിവയും കാമ്പയി​ൻെറ ഭാഗമാണ്. ഗ്രാമപഞ്ചായത്തുതല സാങ്കേതിക സമിതിയുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കാമ്പയി​ൻെറ ജില്ലതല ഉദ്ഘാടനം വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്​ച രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ് നിര്‍വഹിക്കും. ചോറ്റുപാറ തോടി​ൻെറ ഒമ്പത് കി.മീ. ഭാഗം വൃത്തിയാക്കും. വരും ദിവസങ്ങളില്‍ ഇരുവശവും വീതി കൂട്ടിയും ആഴം വര്‍ധിപ്പിച്ചും പുഴ സുരക്ഷിതമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.