റോഡ്​ പണി തീരുംമു​െമ്പ മെറ്റൽ കടത്താൻ ശ്രമം

കാഞ്ഞാർ: കുരുതിക്കളം-പൂച്ചപ്ര റോഡി​ൻെറ പണി​ പൂർത്തിയാകുംമ​ുെമ്പ ടാറിങ്ങിനായി എത്തിച്ച മെറ്റൽ തിരികെ കൊണ്ടുപോകാനുള്ള കരാറുകാര​ൻെറ ശ്രമം നാട്ടുകാർ തടഞ്ഞു. തകർന്നുകിടന്ന റോഡി​ൻെറ ടാറിങ്​ നീണ്ട നിയമപോരാട്ടത്തെ തുടർന്നാണ്​ ആരംഭിച്ചത്​. ടാറിങ്​ പകുതിപോലും ആകുംമുമ്പാണ്​ മെറ്റൽ തിരികെ കൊണ്ടുപോകാൻ ശ്രമിച്ചത്​. രണ്ടുലോഡ്​ മെറ്റൽ കൊണ്ടുപോയി. മൂന്നാമത്തെ ലോഡ്​ കടത്താനുള്ള ശ്രമമാണ്​ തടഞ്ഞത്​. പ്രതിഷേധം കനത്ത​േതാടെ പൊതുമരാമത്ത്​ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അനുസ്​മരണം തൊടുപുഴ: പി. പരമേശ്വര​ൻെറ ഒന്നാം ചരമവാർഷികദിനത്തോട്​ അനുബന്ധിച്ച്‌ ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അനുസ്​മരണവും പുഷ്പാർച്ചനയും നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് പ്രസാദ് വണ്ണപ്പുറം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.