വണ്ണപ്പുറം: ഫണ്ട് അനുവദിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും വണ്ണപ്പുറത്ത് പകൽവീട് നിർമാണം പാതിവഴിയിൽ. വണ്ണപ്പുറം പ്ലാേൻറഷൻ കവലയിൽ കാർഷിക ഉദ്യാന നഴ്സറിക്ക് സമീപത്താണ് പകൽവീട് നിർമാണം നടക്കുന്നത്. 2018-19 ൽ ആറുലക്ഷത്തിൽ അധികം രൂപ ഫണ്ട് അനുവദിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞെങ്കിലും വാർക്കപോലും നടന്നിട്ടില്ല. വാർക്കുന്നതിനായി തട്ട് പണി നടത്തിയിട്ടും തുടർനടപടി ഇല്ലാതെ കിടക്കുകയാണ്. കുട്ടികളുടെ പാർക്കിനായി തുടങ്ങിവെച്ച പണി ഇപ്പോഴും എങ്ങുമെത്തിയില്ല. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. അടിയന്തരമായി ഈ രണ്ട് പ്രവൃത്തികളും പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നാണ് വണ്ണപ്പുറം നിവാസികളുടെ ആവശ്യം. --ചിത്രം: TDL PAKALVEED വണ്ണപ്പുറത്ത് പാതിവഴിയിൽ നിർമാണം നിലച്ച പകൽവീട് പമ്പ് ഹൗസ് ഉപരോധിച്ചു മുട്ടം: കുടിവെള്ളക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ മുട്ടം പമ്പ് ഹൗസ് ഉപരോധിച്ചു. പഞ്ചായത്ത് അംഗങ്ങളായ കുട്ടിയമ്മ മൈക്കിൾ, റെൻസി സുനീഷ്, റെജി ഗോപി, ടെസി സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.