കുരുതിക്കളത്തിന് സമീപത്തെ കിണറിൻെറ ചുറ്റുമതിൽ പുനർനിർമിച്ചു മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ കുരുതിക്കളത്തിന് സമീപത്തെ പ്രശസ്തമായ കിണറിൻെറ ചുറ്റുമതിൽ പുനർനിർമിച്ചു. റോഡിനായി സ്ഥലം വിട്ടുകൊടുത്ത കുടുംബത്തിൽപെട്ട പുളിക്കൽ ബേബിയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. കുരുതിക്കളത്തിന് സമീപം റോഡിൻെറ നടുവിലെ കിണർ, കഴിഞ്ഞമാസം രണ്ടിന് രാത്രി വണ്ടിയിടിച്ച് തകർന്നിരുന്നു. 62 വർഷം മുമ്പ് ഇടുക്കിക്കുള്ള റോഡ് നിർമിച്ചപ്പോൾ കിണർ നിലനിർത്തണം എന്ന നിബന്ധനയോടെയാണ് ഇവർ ഭൂമി വിട്ടുനൽകിയത്. പിന്നീട് നാടുകാണിയിലെ ബട്ടർൈഫ്ല വാൽവിൻെറ നിർമാണത്തിനായി വലിയ പൈപ്പുകളും മറ്റ് സാധനങ്ങളും ഭാരവണ്ടികളിൽ എത്തിക്കുന്നതിന് ഒരു റോഡുകൂടി നിർമിച്ചപ്പോൾ കിണർ റോഡിൻെറ മധ്യഭാഗത്തായി. പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് കിണർ കൗതുകമായിരുന്നു. ചിത്രം: TDL Kinar Chuttumathil കുരുതിക്കളത്തിന് സമീപത്തെ കിണറിൻെറ ചുറ്റുമതിൽ പുനർനിർമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.