ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം -ഹൈറേഞ്ച് സംരക്ഷണ സമിതി

ലീഡിനൊപ്പം ബോക്​സിൽ നൽകുക... തൊടുപുഴ: പട്ടയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകി 2017 ആഗസ്​റ്റ്​ 17ന് ഇറക്കിയ ഉത്തരവ് പിൻവലിച്ച സർക്കാർ നടപടി ജനദ്രോഹപരവും വഞ്ചനപരവുമാണെന്നും പിൻവലിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു. അനേക വർഷങ്ങൾ ആവശ്യപ്പെട്ട് നേടിയെടുത്ത ഈ അവകാശം കവർന്നെടുക്കാൻ അനുവദിക്കില്ല. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ ചന്ദനമൊഴികെയുള്ള നട്ടുവളർത്തിയതും നിലവിലുള്ളതുമായ വൃക്ഷങ്ങൾ മുറിക്കുന്നതിനാണ് സർക്കാർ അനുമതി നൽകിയത്. പട്ടയം ലഭിച്ചപ്പോൾ മരങ്ങൾക്ക് മരവില അടച്ചിരുന്നു. 2017ലെ ഈ ഉത്തരവ് ഒന്നുകൂടി വ്യക്തമാക്കി​ 2020ൽ ഉത്തരവ് ഇറക്കിയിരുന്നു. ഇത് കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകിയിരുന്നു. അതാണിപ്പോൾ സർക്കാർ കവർന്നെടുക്കുന്നത്. ഇതി​ൻെറ പിന്നിൽ മലയോര ജനതയെ മുമ്പും ദ്രോഹിച്ച ശക്തികൾ തന്നെയെന്ന് സംശയിക്കുന്നതായി സമിതി ജനറൽ കൺവീനർ ഫാ. സെബാസ്​റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ്‌ റഫീഖ് അൽ കൗസരി എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.