ഇടുക്കി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. മൂന്നാറില്‍ കര്‍ഷക അവാര്‍ഡ് ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുരുമുളക്, ഏലം തുടങ്ങിയ മേഖലകളിൽ വിദേശ ഫണ്ട് നിക്ഷേപിക്കാന്‍ നേരിട്ട് അധികാരം നല്‍കുന്ന നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇത് ചെറിയ കര്‍ഷകരെപ്പോലും ബാധിക്കും. സംസ്ഥാനതലത്തില്‍ ലഭിച്ച 11 അവാര്‍ഡുകള്‍ക്ക് പുറമെ ജില്ലതല അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാര്‍ഷ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുലോചന, കൃഷി അഡിഷനല്‍ ഡയറക്ടര്‍ മധു ജോര്‍ജ് മത്തായി, കൃഷി അസി. ഡയറക്ടര്‍ എ. താഹ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: മൂന്നാറില്‍ ജില്ല കര്‍ഷക അവാര്‍ഡ് ദാനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.