തൈല പുല്‍കൃഷി നശിപ്പിച്ചു; വനം വകുപ്പ് വാഹനം നാട്ടുകാര്‍ തടഞ്ഞു

മറയൂര്‍: കാന്തല്ലൂര്‍ കുരണ്ടക്കാട്ടില്‍ ഇ.എഫ്.എല്‍ തര്‍ക്കഭൂമിയില്‍ വനം വകുപ്പ് തീയിട്ട്​ തൈല പുല്‍കൃഷി നശിപ്പിച്ചതായി പരാതി. കീഴാന്തൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 52, സർവേ നമ്പര്‍ 173ല്‍പെട്ട സ്ഥലം ഇ.എഫ്.എല്ലുമായി ബന്ധപ്പെട്ട് വനം വകുപ്പും കര്‍ഷകരും തമ്മില്‍ കേസ് നിലവിലുണ്ട്​. സ്ഥലത്ത് കേസില്‍ വിധി വരുന്നതുവരെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനും ആദായമെടുക്കാനും കോടതി അനുവാദം നൽകിയിരുന്നു. ഇതിനിടെയാണ്​ വനംവകുപ്പ് തൈല പുല്ല് കൃഷി ചെയ്ത 12 ഏക്കര്‍ സ്ഥലം തീയിട്ട് നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. വനപാലകരെയും വാഹനവും കര്‍ഷകര്‍ തടഞ്ഞു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്​ടം ഉണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, വനാതിര്‍ത്തിയില്‍ കാട്ടുതീ തടയുന്നതിന്​ മുന്‍കരുതലായി ഇ.എഫ്​.എല്ലിനായി നോട്ടിഫിക്കേഷന്‍ ചെയ്ത 65 ഹെക്ടര്‍ പ്രദേശത്താണ്​ തീയിട്ട് അതിര്‍ത്തി തെളിച്ചതെന്നും ഇതിനിടയാണ് പ്രദേശത്തെ ചിലര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അസഭ്യം പറയുകയും വാഹനം തടയുകയും ചെയ്തതെന്നും കാന്തല്ലൂര്‍ റേഞ്ച്​ ഓഫിസര്‍ അതീഷ് പറഞ്ഞു. ഇവര്‍ സ്ഥിരം പ്രശ്‌നക്കാരാണെന്നും ആവർത്തിക്കുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും റേഞ്ച്​ ഓഫിസര്‍ പറഞ്ഞു. TDL GRASS PLANT FOREST MRYR കാന്തല്ലൂര്‍ കുണ്ടക്കാട്ടില്‍ ഇ.എഫ്.എല്‍ തര്‍ക്കഭൂമിയില്‍ വനം വകുപ്പ് തീവെച്ച് തൈല പുല്‍കൃഷി നശിപ്പി​െച്ചന്ന്​ ആരോപിച്ച് വനം വകുപ്പി​ൻെറ വാഹനം നാട്ടുകാര്‍ തടഞ്ഞപ്പോൾ TDL KEEZHANTHOOR ഇ.എഫ്.എല്ലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള കീഴാന്തൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 52, സര്‍വേ നമ്പര്‍ 173ല്‍പെട്ട സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.