മുസ്​ലിംലീഗ് രാഷ്​ട്രീയ വിശദീകരണ സമ്മേളനം

must തൊടുപുഴ: മുസ്​ലിംലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും രാഷ്​ട്രീയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്കവലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് ലീഗ് പ്രസിഡൻറ്​ അലിയാര്‍ കാവശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷമീന നാസര്‍, ഏഴാം വാര്‍ഡ്​ അംഗം ലൈല കരിം എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം കെ.എം.എ. ഷുക്കൂര്‍, ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ജില്ല സെക്രട്ടറി മുഹമ്മദ് വെട്ടിക്കല്‍, നിയോജക മണ്ഡലം പ്രസിഡൻറ്​ പി.എന്‍. സീതി, യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി ടി.കെ. നവാസ്, എസ്.ടി.യു ജില്ല ജന. സെക്രട്ടറി പി.എം.എ. റഹിം, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ്​ നിസാര്‍ പഴേരി, ഫൈസല്‍ എല്‍പറമ്പില്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ലീഗ് ജന.സെക്രട്ടറി സുലൈമാന്‍ വെട്ടിക്കല്‍ സ്വാഗതവും ട്രഷറര്‍ അനസ് മേക്കല്‍ നന്ദിയും പറഞ്ഞു. TDL iuml kumaramangalam മുസ്​ലിംലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.