box * പഴക്കടയിൽ ആനയെത്തുന്നത് രണ്ടാം തവണ; ഇപ്രാവശ്യം 20,000 രൂപയുടെ നഷ്ടം മൂന്നാർ: തീറ്റതേടി വീണ്ടും മൂന്നാർ ടൗണിലെത്തിയ 'പടയപ്പ' പെട്ടിക്കട തകർത്ത് 20,000 രൂപയുടെ പഴവർഗങ്ങൾ അകത്താക്കി. ബുധനാഴ്ച അർധരാത്രിയോടെ എത്തിയ ഒറ്റയാനാണ് പോസ്റ്റ് ഒാഫിസ് കവലയിലെ സിൻസൻെറ പെട്ടിക്കട തകർത്ത് ഭക്ഷണസാധനങ്ങൾ കവർന്നത്. രാത്രി ഒന്നോടെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പടയപ്പ ടൗൺ സന്ദർശനത്തിനെത്തിയത്. വഴിവിളക്കിൻെറ വെളിച്ചത്തില്‍ ആളുകൾ ചുറ്റും കൂടി ചിത്രങ്ങള്‍ പകർത്തുന്നതിനിടെയാണ് പോസ്റ്റ് ഒാഫിസ് കവലയിൽ സ്ഥാപിച്ച പെട്ടിക്കടയുടെ മുന്‍ഭാഗം തകര്‍ത്ത് പഴങ്ങള്‍ അകത്താക്കിയത്. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷനേരംകൊണ്ടാണ് അകത്താക്കിയത്. എന്നാല്‍, കൂടി നിന്നവരെ ആക്രമിക്കാനോ മറ്റ് നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല. രണ്ടാം തവണയാണ് സിൻസൻെറ കട തകർത്ത് പടയപ്പ പഴങ്ങള്‍ കവരുന്നത്. ഏക ഉപജീവനമാര്‍ഗമായ കടയില്‍ നാശനഷ്ടമുണ്ടായിട്ടും ഇദ്ദേഹത്തിന് ഒരുരൂപപോലും ധനസഹായം ലഭിച്ചിട്ടില്ല. ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേക്ക് അടിക്കടി കാട്ടാന ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TDL PADAYAPPA MNR മൂന്നാർ ടൗണിലെത്തിയ പടയപ്പയെന്ന ഒറ്റയാൻ TDL SINSON FRUIT STALL MNR കാട്ടാന തകർത്ത മൂന്നാർ ടൗണിലെ സിൻസൻെറ പഴക്കട ----------- അറ്റകുറ്റപ്പണി പൂർത്തിയായി; യാത്രി നിവാസ് അടഞ്ഞുതന്നെ മൂന്നാർ: അറ്റകുറ്റപ്പണിക്ക് അടച്ച ദേവികുളം യാത്രി നിവാസ് ഒന്നര വര്‍ഷം പിന്നിടുേമ്പാഴും തുറന്നുനല്‍കാന്‍ നടപടിയില്ല. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതിൻെറ ഭാഗമായി നിർമിച്ച കെട്ടിടവും അനുബന്ധ ഉപകരണങ്ങളടക്കം ഇതോടെ നാശത്തിൻെറ വക്കിലാണ്. ദേവികുളം െഗസ്റ്റ് ഹൗസിന് സമീപത്താണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കോടികള്‍ ചെലവഴിച്ച് ടൂറിസം മേഖലക്ക് ഏറെ പ്രയോജനകരമാകുന്ന യാത്രി നിവാസ് പണികഴിപ്പിച്ചത്. നന്നായി പ്രവർത്തിച്ച കെട്ടിടം പ്രളയത്തോട് അനുബന്ധിച്ച് അറ്റകുറ്റപ്പണിക്ക് അടച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ വകുപ്പ് പച്ചക്കൊടി കാട്ടിയില്ല. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി വിനോദസഞ്ചാരമേഖല സജീവമായതോടെ നൂറുകണക്കിന് സന്ദര്‍ശകര്‍ മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്നത്. എന്നാൽ, കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ഒരുക്കുന്നതിന് നിർമിച്ച യാത്രി നിവാസ് അടഞ്ഞുതന്നെ കിടക്കുകയാണ്. ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലെ ഉപകരണങ്ങളും നാശത്തിൻെറ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.