തൊടുപുഴ: സര്‍ക്കാറിൻെറ അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇടുക്കി @ ഹൈടെക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഈമാസം ആറു മുതല്‍ 18വരെ വിവിധ തീയതികളിലായി നടത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് കട്ടപ്പനയില്‍ ഗാന്ധി സ്‌ക്വയറിനു സമീപം, 10ന് കുമളി ബസ്സ്റ്റാന്‍ഡിനു സമീപം ഓപണ്‍ സ്റ്റേഡിയം, 15ന് നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷന് പരിസരം, 16ന് അടിമാലി ഗവ. ഹൈസ്‌കൂള്‍ അങ്കണം, 17ന് തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍, 18ന് വാഴത്തോപ്പ് സൻെറ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാള്‍ അങ്കണം. വേദികളില്‍ തനതുകലകളുടെ ആവിഷ്‌കാരവും ഉണ്ടാകും. കോവിഡ് സ്പെഷല്‍ ഓഫിസര്‍ ജി.ആര്‍. ഗോകുല്‍ ചുമതലയേറ്റു ഇടുക്കി: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണ നടപടി സ്വീകരിക്കുന്നതിൻെറ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ ഓഫിസറും ഇടുക്കി മുന്‍ കലക്ടറുമായ ജി.ആര്‍. ഗോകുല്‍ ജില്ലയിൽ ചുമതലയേറ്റു. കലക്ടര്‍ എച്ച്. ദിനേശ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ, എൻ.ആർ.എച്ച്.എം പ്രോജക്ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍ എന്നിവരുമായി ചർച്ച നടത്തി. 15 പൊലീസ് സര്‍ക്കിളുകളിലായി 20 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. പടം.... ചിത്രം: കോവിഡ് സ്പെഷല്‍ ഓഫിസറായി ചുമതലയേറ്റ ജി.ആര്‍. ഗോകുല്‍ കലക്ടർ എച്ച്. ദിനേശനുമായി ചര്‍ച്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.