തൊടുപുഴ: അങ്കമാലി-ശബരി റെയിൽവേ പദ്ധതി സംബന്ധിച്ച് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ നേരിട്ടുകണ്ട് ചർച്ച നടത്തിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പദ്ധതി െചലവിൻെറ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ച കേരളത്തിൻെറ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എന്നാൽ, കേരളം മുേമ്പാട്ടുെവച്ച പുതിയ നിർദേശങ്ങൾ വിശദ പഠനത്തിനായി െവച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നേരത്തേ പദ്ധതി െചലവിൻെറ പകുതി വിഹിതം നൽകി നിരുപാധിക സഹകരണമാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അങ്കമാലി-ശബരി െറയിൽവേക്കായി കേരളം പദ്ധതി ചെലവിൻെറ പകുതി തുക നൽകാമെന്ന് തീരുമാനിച്ച് അറിയിച്ചിട്ടും ഇത് സംബന്ധിച്ച് ബജറ്റിൽ ഒരു പ്രഖ്യാപനവും ഉണ്ടാകാത്തത്തത് പ്രതിഷേധാർഹമാണെന്നും 22 വർഷമായി പദ്ധതിക്കായി കാത്തിരിക്കുന്ന ജനങ്ങളോടും സ്ഥലംവിട്ട് നൽകി ഭൂഉടമകളോടുമുള്ള വെല്ലുവിളിയാണെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.