സി.പി.എമ്മി​െൻറ ജമാഅത്തെ ഇസ്​ലാമി വിരോധം കാപട്യം -വി.ഡി. സതീശൻ

സി.പി.എമ്മി​ൻെറ ജമാഅത്തെ ഇസ്​ലാമി വിരോധം കാപട്യം -വി.ഡി. സതീശൻ ചിത്രം തൊടുപുഴ: കഴിഞ്ഞ പാർലമൻെറ്​ തെരഞ്ഞെടുപ്പുവരെ ഇതുവരെയുണ്ടായ മുഴുവൻ തെര​ഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്​ലാമിയുമായി ധാരണയുണ്ടാക്കിയ പാർട്ടിയാണ്​ സി.പി.എം എന്ന്​ കോൺഗ്രസ്​ നേതാവ്​ വി.ഡി. സതീശൻ എം.എൽ.എ. അവർക്ക്​ വോട്ട്​ കിട്ടിയേക്കില്ലെന്ന രാഷ്​ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ്​ കോൺഗ്രസിനെതിരെ വർഗീയത ആരോപിച്ച്​ ചേരിതിരിവുണ്ടാക്കാൻ സി.പി.എം കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്​. ജമാഅത്തെ ഇസ്​ലാമിയുമായി നീക്കുപോക്കുണ്ടായിരുന്നെ സി.പി.എം നേതാക്കൾ തന്നെ പലവട്ടം സമ്മതിച്ചതാണ്​. എന്നിരിക്കെ ഇപ്പോഴത്തെ നിലപാട്​ കാപട്യമാണ്​. വോട്ട്​ തങ്ങൾക്കല്ലെങ്കിൽ തറ പ്രചാരവേല നടത്തിയും തകർക്കുമെന്ന നിലപാടാണ്​ സി.പി.എം എക്കാലത്തും സ്വീകരിക്കുന്നത്​. വെൽഫെയർ പാർട്ടി ഇടതുപക്ഷത്തിനൊപ്പം നിൽ​ക്കില്ലെന്ന്​ വ്യക്തമായതോടെ അവരും വെറുക്കപ്പെട്ടവരായി. 'ഐശ്വര്യ കേരള യാത്ര' വരവേൽപ്​ ചർച്ച​െചയ്യാൻ ​തൊടുപുഴയിൽ ചേർന്ന യോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു സതീശൻ. ലൈഫ്​ പദ്ധതിയിൽ രണ്ടരലക്ഷം വീടു നൽകിയെന്ന സർക്കാറി​ൻെറ അവകാശവാദം പൊള്ളയാണെന്നും വിവിധ പദ്ധതികളിലായി ഉമ്മൻ ചാണ്ടി സർക്കാർ നലരലക്ഷം വീടുകളാണ്​ സംസ്ഥാനത്ത്​ യാഥാർഥ്യമാക്കിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. യു.ഡി.എഫ്​ ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകൻ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ പ്രഫ.എം.ജെ. ജേക്കബ്​, ഇ.എം. ആഗസ്​തി, അഡ്വ. ജോയി തോമസ്​, കോൺഗ്രസ്​ ബ്ലോക്ക്​ പ്രസിഡൻറ്​ ജാഫർഖാൻ മുഹമ്മദ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.