അംഗമല്ലാത്ത ആളെ പ​െങ്കടുപ്പിച്ചു; ലാൻഡ്​ അസസ്​മെൻറ് കമ്മിറ്റി യു.ഡി.എഫ് ബഹിഷ്കരിച്ചു

അംഗമല്ലാത്ത ആളെ പ​െങ്കടുപ്പിച്ചു; ലാൻഡ്​ അസസ്​മൻെറ് കമ്മിറ്റി യു.ഡി.എഫ് ബഹിഷ്കരിച്ചു പീരുമേട്: പട്ടയ അപേക്ഷകൾ പാസാക്കുന്ന ലാൻഡ്​ അസസ്​മൻെറ്​ കമ്മിറ്റിയിൽ അംഗമല്ലാത്തയാൾ പങ്കെടുത്തതോടെ യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ദാനിയേലാണ് പങ്കെടുത്തത്. ദാനിയേലിനെ ആദ്യം സംസാരിക്കാൻ അനുവദിച്ചതും പ്രതിഷേധത്തിന്​ കാരണമായി. ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് ഒാഫിസിൽ തഹസിൽദാരുടെ ചേംബറിലാണ് യോഗം നടന്നത്. എൽ.എ കമ്മിറ്റിയിൽ രാഷ്​ട്രീയ പാർട്ടി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് മെംബർമാർ എന്നിവരാണ് അംഗങ്ങൾ. സ്​റ്റാറ്റ്യൂട്ടറി ബോഡിയെന്ന നിലയിൽ പകരക്കാർക്ക്​ പ​ങ്കെടുക്കാൻ കഴിയില്ല. എന്നിരിക്കെ വൈസ്​ പ്രസിഡൻറ്​ ഹാജർ രേഖപ്പെടുത്തിയതും യു.ഡി.എഫ് അംഗങ്ങൾ എതിർത്തു. അധ്യക്ഷയായ ഇ.എസ്. ബിജിമോൾ എം.എൽ.എയെയാണ്​ ആദ്യം സംസാരിക്കാൻ അനുവദിച്ചത്​. ഇതേ തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. മഞ്ചുമല, പീരുമേട്, ഏലപ്പാറ, വാഗമൺ വില്ലേജുകളിൽനിന്ന്​ നിരവധി അപേക്ഷ ഉണ്ടെങ്കിലും ഈ പ്രദേശത്തെ അപേക്ഷകർക്ക് പട്ടയം നൽകുന്നതിൽ ഉദ്യോഗസ്ഥരെ വിലക്കുന്ന നടപടിയാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നതെന്ന്​ യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. പതിനായിരത്തിൽപരം അപേക്ഷ ലഭിച്ചതിൽ ഭൂരിഭാഗവും നടപടി പൂർത്തീകരിച്ചതാണ്. ഇതിൽ തുടർനടപടി സ്വീകരിച്ചശേഷം പട്ടയം നൽകാവുന്നതാണ്. അംഗമല്ലാത്തയാളെ യോഗത്തിൽ പങ്കെടുപ്പിച്ച്​ മിനിസ്​റ്റ്​ ബുക്കിൽ ഒപ്പിടാൻ അനുവദിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എൽ.എ കമ്മിറ്റി യു.ഡി.എഫ് അംഗങ്ങളായ പി.കെ. രാജൻ, ടി.എച്ച്. അബ്​ദുസ്സമദ് എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.