വീട്ടിൽ പ്രസവിച്ച യുവതിക്ക്​ ശുശ്രൂഷ നൽകാൻ ആരോഗ്യവകുപ്പ്​ ജീവനക്കാരെത്തി

പീരുമേട്: വീട്ടിൽ പ്രസവിച്ച യുവതിക്ക് ശുശ്രൂഷയൊരുക്കി ആരോഗ്യവകുപ്പ് ജീവനക്കാർ. പള്ളികുന്ന് പോത്തുപാറ സ്വദേശിനിക്ക് ചൊവ്വാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിക്കാൻ ഒരുങ്ങു​േമ്പാൾ വീട്ടിൽ പ്രസവിക്കുകയും ചെയ്​തു. അപ്പോൾ തന്നെ ബന്ധുക്കൾ ആശുപത്രിയിലറിയിച്ചു. പീരുമേട്​ ആശുപത്രിയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ ഉടൻ വീട്ടിലെത്തി വേണ്ട ശുശ്രൂഷ നൽകുകയായിരുന്നു. തുടർന്ന്​ അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവർ പൂർണ ആരോഗ്യത്തോടെ കഴിയുന്നെന്ന് ജീവനക്കാർ പറഞ്ഞു. അരോഗ്യ വകുപ്പ് ജീവനക്കാരായ ദിലീപ്, ടി. ഓമന, കെ.ഡി. ഷൈല, ഡി. സുഷമ, രാധ കരുൺ എന്നീ ജീവനക്കാരാണ് സഹായവുമായി എത്തിയത്. തേക്കിൻകാനത്ത് ടൂറിസ്​റ്റ്​ ബസ്​ മറിഞ്ഞ് ആറുപേർക്ക് പരിക്ക് അടിമാലി: തേക്കിൻകാനത്ത് ടൂറിസ്​റ്റ്​ ബസ്​ നിയന്ത്രണംവിട്ട്​ മറിഞ്ഞ്​ ആറുപേർക്ക് പരിക്ക്. തമിഴ്നാട് മധുരയിൽനിന്ന്​ മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. 13പേർ വാഹനത്തിൽ ഉണ്ടായിരുന്നു. തമിഴ്നാട് സ്വദേശികളായ സുമൈറ ബാബു (28), അയ്മൻസീനി (17), എസ്.​ കരിമനീസ (44), സൽമ (32), ഫരിൻ (48), ഹംദാൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ രാജാക്കാട്​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ തുടർക്കഥയായ തോക്കിൻകാനം ടൗണിന് സമീപമുള്ള കൊടുംവളവിലാണ് അപകടം. ഇറക്കമിറങ്ങി വന്ന വാഹനം വളവുതിരിയാൻ സാധിക്കാതെ നിയന്ത്രണംവിട്ട് റോഡിൽ തന്നെ മറിയുകയായിരുന്നു. േബ്രക്ക് നഷ്​ടപ്പെട്ടതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മധുരയിൽനിന്ന്​ മൂന്നാറിലേക്ക്​ വിനോദയാത്രക്കായി എത്തിയതായിരുന്നു സംഘം. അപകട ശബ്​ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ഇവരെ രാജാക്കാ​ട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 13പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. TDL ACCIDENT THEKKINKANAM അപകടത്തിൽപ്പെട്ട ടൂറിസ്​റ്റ്​ ബസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.