കാർഷിക മേഖലക്ക് ഉൗന്നൽ നൽകണം –കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി

തൊടുപുഴ: സർക്കാറുകൾ കാർഷിക മേഖലക്ക് ഉൗന്നൽ കൊടുക്കണമെന്നും കർഷകരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്നും കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു. തൊടുപുഴ കർഷക സമര ഐക്യദാർഢ്യ കേന്ദ്രത്തിലെ 55ാം ദിന സമരം വൈസ്​ ചെയർമാൻ ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. എ.ഐ.കെ.കെ.എം.എസ്​ താലൂക്ക് കൺവീനർ പി.ജെ. മൈക്കിൾ അധ്യക്ഷത വഹിച്ചു. കെ.എം. സാബു, സിബി സി. മാത്യു, സെബാസ്​റ്റ്യൻ എബ്രഹാം, ജയിംസ്​ കോലാനി, മാത്യു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. TDL FARMERS STRIKE TJ PETER തൊടുപുഴ കർഷകപ്രക്ഷോഭ ഐക്യദാർഢ്യം 55ാം ദിന സമരം വൈസ്​ ചെയർമാൻ ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്യുന്നു മൂന്നാറിലെ മാലിന്യം തള്ളൽ കണ്ടെത്താന്‍ ഇനി ​​ഡ്രോണും മൂന്നാര്‍: മൂന്നാറിലെ മാലിന്യം തള്ളലിനു​ പരിഹാരം കണ്ടെത്താന്‍ ഇനി ഡ്രോണും. ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് മൂന്നാര്‍, ദേവികുളം പഞ്ചായത്ത്​ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. ലോക്​ഡൗണി​നെ തുടർന്ന്​ മുതിരപ്പുഴയിലെ മാലിന്യം അപ്രത്യക്ഷമായിരുന്നു. എന്നാല്‍, നിയന്ത്രണങ്ങളിൽ ഇളവ്​ വന്നതോടെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും അറവുശാലകളില്‍നിന്നും വന്‍തോതിലാണ് മാലിന്യം പുഴയിലേക്ക് തള്ളുന്നത്. പ്രധാന വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടി ഇക്കോ പോയൻറ്​, കുണ്ടള ഫോട്ടോ പോയൻറ്​, ടോപ് സ്​റ്റേഷന്‍ രാജമല അന്തര്‍സംസ്ഥാന-ദേശീയപാതകളിലും ഭക്ഷണം കഴിച്ചശേഷം പ്ലാസ്​റ്റിക്​ ഉൽപന്നങ്ങള്‍ ഉപേക്ഷിക്കുകയാണ്. പഞ്ചായത്ത്​ നേതൃത്വത്തില്‍ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പലപ്പോഴും കഴിയുന്നില്ല. ഇത്തരം സാഹചര്യത്തിലാണ് സന്ദര്‍ശകര്‍ ഏറെയെത്തുന്ന ദിവസങ്ങളില്‍ ഡ്രോൺ സഹായത്തോടെ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കുകയാണ് ലക്ഷ്യം. മൂന്നാര്‍, ദേവികുളം പഞ്ചായത്ത്​ നേതൃത്വത്തിലായിരിക്കും നടപടികള്‍. ആദ്യഘട്ടമെന്ന നിലയില്‍ മൂന്നാറിലെ വ്യാപാരികൾ, ടൂര്‍ ഓപറേറ്റർമാർ, ഗൈഡുമാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ എന്നിവർക്ക്​ ബോധവത്കരണം നടത്തും. മൂന്നാറി​ൻെറ പ്രധാന കവാടമായ പഴയമൂന്നാര്‍-പെരിയവ​ൈര കവല-പോസ്‌റ്റ്​ ഒാഫിസ് കവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശകര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. കൂടാതെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സർവേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാലിന്യം പൂര്‍ണതോതില്‍ സംസ്‌കരിക്കാതെ പുഴയിലേക്ക് ഒഴുക്കുന്നവരെ കണ്ടെത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.