തൊടുപുഴ: തേയില തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇന്ത്യയിലെ തേയില ഉൽപാദനത്തിൽ കേരളം നാലാംസ്ഥാനത്താണ്. ഏകദേശം 45,000 തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. ഇവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ പാക്കേജ് ഉപകാരപ്പെടും. ജില്ലയിൽ പീരുമേട്ടിൽ ഇപ്പോഴും പൂട്ടിയ തോട്ടങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനത്തിനുള്ള കൂലിപോലും ലഭിക്കാതെ പട്ടിണിയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വർഷങ്ങളായി ജോലിചെയ്ത തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റിയും ശമ്പളകുടിശ്ശികയുമടക്കം ആനുകൂല്യം മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ നിർബന്ധമായും കേരളത്തെ പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എം.പി കത്ത് നൽകിയത്. യൂനിറ്റി മാർച്ച് തൂക്കുപാലത്ത് തൂക്കുപാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപവത്കരണ ദിനമായ ഫെബ്രുവരി 17ന് ജില്ലയില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചിൻെറയും റാലിയുടെയും മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. വൈകീട്ട് 4.30ന് തൂക്കുപാലം ടൗണിലാണ് യൂനിറ്റി മാര്‍ച്ച് നടക്കുക. സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി അബ്ദുൽ മജീദിനെയും കൺവീനറായി എം.കെ. ബഷീറിനെയും വിവിധ വകുപ്പുകളുടെ ചുമതലക്കാരായി റഷീദ് കാസിമി, ഷാനവാസ് ബക്കർ, യൂനുസ്, ഷറഫുദ്ദീൻ, സലാഹുദ്ദീൻ, അഫ്സൽ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.