അടിമാലി: രണ്ടാനച്ഛൻെറ ആക്രമണത്തിനിരയായ യുവതിെയയും കുട്ടിെയയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി . മാങ്കുളം പാമ്പുങ്കയം തേക്കും തറയിൽ മിനി അജി (46), മകൾ അനീറ്റ (23), ക്രിസ്റ്റീന (16), അനീറ്റയുടെ മകൻ ഋഷികേശ് (മൂന്ന്), മിനിയുടെ സഹോദരൻ സോണിയുടെ മകൻ ആഷിഷ് (13), ഓട്ടോ ൈഡ്രവർ വിൽസൺ (46) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ വിരിപാറയിലാണ് അപകടം. ഇറക്കം ഇറങ്ങവെ േബ്രക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് കുട്ടികൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാനച്ഛൻ വീട്ടിൽ വെച്ച് അനീറ്റയെയും കുട്ടിെയയും ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. വിവരമറിഞ്ഞ് മാങ്കുളം എയ്ഡ്പോസ്റ്റിൽനിന്നുള്ള പൊലീസ ് ഇവരുടെ വീട്ടിലെത്തുകയും ചെയ്തു. പരിക്കേറ്റ ഇവരെ പൊലീസാണ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ചത്. രണ്ടാനച്ഛൻെറ ആക്രമണത്തിൽ അനീറ്റക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഓട്ടോ നിശ്ശേഷം തകർന്നു. ചിത്രം TDL viripara auto accident വിരിപാറയിൽ അപകടത്തിൽപെട്ട ഓട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.