തൂക്കുപാലത്ത് വീണ്ടും ​വാഹനങ്ങൾ തീയിട്ട്​ നശിപ്പിച്ചു

നെടുങ്കണ്ടം: തൂക്കുപാലത്തും തേർഡ്ക്യാമ്പിലും സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായി. രണ്ട്​ സംഭവങ്ങളിലായി അഞ്ച് വാഹനങ്ങൾ സാമൂഹികവിരുദ്ധർ തീയിട്ടുനശിപ്പിച്ചു. തൂക്കുപാലത്ത് ഞായറാഴ്ച രാത്രിയിൽ വർക്​ഷോപ്പിനുള്ളിൽ സൂക്ഷിച്ച ഓട്ടോകളും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തിനശിച്ചു. തൂക്കുപാലം മേഖലയിൽ ഒരാഴ്ചക്കിടെ മൂന്ന് ഓട്ടോകളും ഒരു ബൈക്കും ഒരു സ്​കൂട്ടറുമാണ് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. രാത്രിയിൽ വർക്​ഷോപ്പിലെ ജോലിക്കുശേഷം ഉടമ പുറത്തുപോയ സമയത്താണ് സാമൂഹിക വിരുദ്ധർ തീയിട്ടത്. കഴിഞ്ഞ ദിവസം തേർഡ്ക്യാമ്പിൽ ഓട്ടോക്ക്​ തീയിട്ടശേഷം വീടിനു സമീപത്തേക്ക് തീപിടിച്ച ഓട്ടോ തള്ളിയിട്ടിരുന്നു. ഇത് വീടിനും തീവെക്കാനുള്ള ശ്രമമായിരുന്നുവെന്ന് കരുതുന്നു. ഓട്ടോക്ക്​ തീപിടിത്തമുണ്ടായ തേർഡ്​ ക്യാമ്പിലും തൂക്കുപാലത്തും ഫോറൻസിക് വിഭാഗം പരിശോധന നടത്തി. നെടുങ്കണ്ടം പൊലീസ്​ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.