മൂലമറ്റം പെറ്റാർക്കിൻെറ പുതിയ കെട്ടിടസമുച്ചയത്തിന് തറക്കല്ലിട്ടു മൂലമറ്റം: മൂലമറ്റം പെറ്റാർക്കിനായി പണിയുന്ന നവീന കെട്ടിടസമുച്ചയത്തിൻെറ നിർമാണോദ്ഘാടനം മന്ത്രി എം.എം. മണി നിർവഹിച്ചു. ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയത്തെക്കുറിച്ചുള്ള പഠനങ്ങൾ അതിവേഗം മുന്നോട്ടുപോകുകയാണ്. ഇത് യാഥാർഥ്യമാകുമ്പോൾ വൈദ്യുതി രംഗത്ത് വൻ കുതിച്ചുചാട്ടമാകും ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. ബോർഡിലെ ഉദ്യോഗസ്ഥന്മാരുടെ കർമശേഷിയും പ്രവർത്തന നൈപുണ്യവും ഉയർത്തുന്നതിനായി പരിശീലനം നൽകുന്നതിനാണ് ഇലക്ട്രിസിറ്റി ബോർഡ് മൂലമറ്റത്ത് പെറ്റാർക്ക് സ്ഥാപിച്ചത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക സ്ഥാപനമാണെന്ന പ്രത്യേകതയുമുണ്ടിതിന്. മൂലമറ്റം എച്ച്.ആർ.സി. ഹാളിൽവെച്ച് നടന്ന നിർമാണ ഉദ്ഘാടന ചടങ്ങിൽ റോഷി അഗസ്റ്റിൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ്, ഇടുക്കി ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്നേഹൻ, അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സുശീല ഗോപി, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ്, ഇമ്മാനുവൽ ചെറുവള്ളാത്ത്, ആർ. തുളസീധരൻ, ടോമി നാട്ടുനിലം, ജോസ്കുട്ടി തുടിയംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.