ഇടുക്കി: ഇടുക്കി സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി വിബ്ജിയോർ എന്ന പേരിൽ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. ജില്ല ഭരണകൂടത്തിൻെറ നേതൃത്വത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ സഞ്ചാരികള്‍ക്കായി തുറന്നുനല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മൂന്നാറിൽ എത്തുന്നവര്‍ക്ക് നിശ്ചിത റൂട്ടിലൂടെ പോയാല്‍ ജില്ലയിലെ ടൂറിസ്റ്റ് സ്പോട്ടുകള്‍, താമസസൗകര്യം, ഭക്ഷണം തുടങ്ങിയ സേവനങ്ങള്‍ പരിചയപ്പെടുത്തുകയാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. പുറത്തുനിന്നെത്തുന്നവര്‍ അവര്‍ വരുന്ന സ്ഥലം അനുസരിച്ച് ഏത് വഴിയിലൂടെ എത്തണം എന്നതും ആപ്ലിക്കേഷനിലൂടെ കാണാനാകും. മൂന്നാറിലേക്ക് കേരളത്തിന് പുറമെ തമിഴ്‌നാട്, വടക്കേ ഇന്ത്യ തുടങ്ങിയ ഇടങ്ങളില്‍നിന്നാണ് അധികവും സഞ്ചാരികളെത്തുന്നത്. സമീപത്തായി തന്നെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളും നിരവധി ഡാമുകളും വന്യജീവി സങ്കേതങ്ങളും അടക്കമുള്ളതിനാല്‍ ദിവസങ്ങളോളം ഇവിടങ്ങളിൽ താമസിച്ച ജില്ലയെക്കുറിച്ച് കൂടുതൽ അറിയാനുതകും വിധമാണ് ആപ് തയാറാക്കുന്നത്. സഞ്ചാരികള്‍ക്ക് ഗൈഡുകളെ തെരഞ്ഞെടുക്കാനും ഓരോ സ്ഥലത്തും ലഭ്യമായ വാഹന സൗകര്യം അറിയാനും മറ്റ് സഹായങ്ങള്‍ക്ക് വിളിക്കാനും ആപ്പിലൂടെ സൗകര്യമുണ്ടാകും. ഇതിനായി വരും ദിവസങ്ങളിൽ ലോഞ്ച് ചെയ്യുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ മതി. ജനപ്രീതി നേടുമെന്ന് പ്രതീക്ഷിക്കുന്ന ആപ്ലിക്കേഷൻെറ ലോഞ്ചിന് മുന്നോടിയായി തന്നെ കൗതുക ചിത്രങ്ങളടങ്ങിയ പ്രൊമോകള്‍ പുറത്തിറക്കി. ആപ്ലിക്കേഷൻെറ അവസാനവട്ട ജോലി പുരോഗമിക്കുകയാണെന്ന് കലക്ടർ എച്ച്. ദിനേശൻ പറഞ്ഞു. രണ്ട് ദിവസത്തിനകം ആപ് പുറത്തിറക്കാൻ കഴിയും. മൂന്നാർ കേന്ദ്രീകരിച്ചുള്ള വിവരങ്ങളാണ് ആദ്യഘട്ടത്തിലെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.