മൂന്നാര്‍: കാര്‍ഷികമേഖല ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കാലത്ത് ക്ഷീരകര്‍ഷകര്‍ക്കായി മൂന്നാറില്‍ ആരംഭിച്ചിരിക്കുന്ന പരിശീലന കേന്ദ്രം കര്‍ഷകര്‍ക്ക് ഏറെ ഗുണംചെയ്യുമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ്. എറണാകുളം മേഖല മില്‍മ യൂനിറ്റിൻെറ നേതൃത്വത്തില്‍ മൂന്നാറില്‍ ആരംഭിച്ച പരിശീലകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ എം.എല്‍.എ എ.കെ. മണി ട്രെയിനിങ് സൻെററിൻെറ നാമകരണ ഫലകം പ്രകാശനം ചെയ്തു. എറണാകുളം മേഖയിലെ നാല് ജില്ലയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ഒരുദിവസം പങ്കെടുക്കാവുന്ന തരത്തിലാണ് സൻെററിൻെറ പ്രവര്‍ത്തനം സജ്ജീകരിച്ചിട്ടുള്ളത്. യൂനിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, പി.എ. ബാലന്‍ മാസ്റ്റര്‍, കല്ലട രമേഷ്, കെ.എസ്. മാണി, മിനി രവീന്ദ്രദാസ്, റീന മുത്തുകുമാര്‍, എം.ഡി. ജയന്‍, സോണി ഈറ്റക്കല്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDL MILMA DEAN KURIAKOSE മൂന്നാറില്‍ മില്‍മ പരിശീലന കേന്ദ്രത്തിൻെറ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കുന്നു ലോഗോ പ്രകാശനം മൂന്നാര്‍: മൂന്നാറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നടപ്പിലാക്കുന്ന കോഡ് നാല് മൂന്നാര്‍ ഹാക്കത്തോണിൻെറ ഭാഗമായുള്ള ലോഗോ പ്രദര്‍ശനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. കണ്ണൂര്‍ സ്വദേശി മാളവിക, എറണാകുളം സ്വദേശി എഡ്വിന്‍, പിറവം സ്വദേശി അഖില്‍, ത്യശൂര്‍ സ്വദേശി സിറില്‍ സിറിയഖ് എന്നിവര്‍ ചേര്‍ന്നാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. കലക്ടര്‍ എച്ച്. ദിനേശന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സംഘാടകര്‍ക്ക് ആശംസകളര്‍പ്പിച്ചു. മൂന്നാര്‍ ഡി.എഫ്.ഒ കണ്ണന്‍, പഞ്ചായത്ത് പ്രതിനിധികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍, വിബ്ജിയോര്‍ പ്രോജക്ട് കോഓഡിനേറ്റര്‍ ക്ലയര്‍ സി. ജോണ്‍, കോഡ് നാല് മൂന്നാര്‍ ടെക്‌നിക്കല്‍ കോഓഡിനേറ്റര്‍ എം. നദീം, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മണിമൊഴി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDL LOGO DEAN KURIAKOSE മൂന്നാർ ഹാക്കത്തണിൻെറ ഭാഗമായുള്ള ലോഗോ ദേവികുളം ഡി.എഫ്.ഒ കണ്ണന് ഡീന്‍ കുര്യാക്കോസ് എം.പി കൈമാറി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.