മണിയാറംകുടി നിസ്കാര പള്ളി ഉദ്​ഘാടനം

ചെറുതോണി: മണിയാറംകുടി മുഹ്​യിദ്ദീൻ ജുമാമസ്ജിദിനു​ കീഴിൽ സ്കൂൾ സിറ്റിയിൽ നിർമിച്ച നിസ്കാര പള്ളി അസ്വ്​ർ നമസ്കാരം നിർവഹിച്ച്​ വിശ്വാസികൾക്കായി തുറന്നുനൽകി. പ്രാർഥന ചടങ്ങിന്​ സുൾഫുദ്ദീൻ ബാഖവി അൽ ഐദ്രൂസി തങ്ങൾ നേതൃത്വം നൽകി. മണിയാറംകുടി പള്ളി ചീഫ് ഇമാം സുഹൈൽ സഖാഫി അധ്യക്ഷത വഹിച്ചു. ഉദ്​ഘാടനത്തോടനുബന്ധിച്ച്​ പള്ളി പരിസരത്തുള്ള മുഴുവൻ പേർക്കും ഭക്ഷ്യക്കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. ചടങ്ങിന്​ ഭാരവാഹികളായ എം.എൻ. നാസർ, ഇ.ജെ. നജീബ്, അർഷാദ്, ഇ.പി. അജീസ്, കെ.എം. അനസ്, സി.പി. സലിം, കെ.യു. റഷീദ്, ടി.എസ്. മുബീൻ, എം.എ. അജാസ് തുടങ്ങിയവർ നേതൃത്വം നൽകി. 2013ലാണ് നിസ്കാര പള്ളിക്ക്​ ശിലയിട്ടത്. TDL NISKARA PALLY MANIYARAMKUDY മണിയാറംകുടിയിൽ ഉദ്​ഘാടനം ചെയ്ത നിസ്കാര പള്ളി ഇലക്​ട്രിക്കൽ മേജർ സെക്​ഷൻ കെട്ടിട നിർമാണോദ്ഘാടനം അടിമാലി: ഇലക്​ട്രിക്കൽ മേജർ സെക്​ഷൻ ഓഫിസ്​ കെട്ടിട നിർമാണോദ്ഘാടനം ഞായറാഴ്​ച മന്ത്രി എം.എം. മണി നിർവഹിക്കും. അടിമാലി സബ്സ്​റ്റേഷനോട് ചേർന്നാണ് പുതിയ കെട്ടിടം. ലൈബ്രറി റോഡിൽ വാടകക്കെട്ടിടത്തിലാണ് ഓഫിസ്​ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉച്ചക്ക്​ 12ന്​ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്​. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യക്കോസ്​ എം.പി മുഖ്യപ്രഭാഷണം നടത്തും. ലഹരിക്കെതിരെ പുസ്​തക വിതരണം അടിമാലി: ലീഗൽ സർവിസ്​ കമ്മിറ്റി സഹകരണത്തോടെ വിദ്യാർഥികൾക്കിടയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തോമസ്​ കെ. ജോർജ് തയാറാക്കിയ ലഹരിക്കെതിരെ എന്ന പുസ്​തകത്തിൻെറ ജില്ലതല ഉദ്ഘാടനം അടിമാലി ഗവ. ഹൈസ്​കൂളിൽ നടന്നു. ജനമൈത്രി എക്സൈസ്​ സി.ഐ സുനിൽരാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്​റ്റർ യശോധരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.